"​ദു​ർ​ബ​ല​ർ​ക്ക് കൈ​ത്താ​ങ്ങാ​ണ് മ​ജ് ലി​സ് തൗ​ഹീ​ദ്’
Wednesday, August 16, 2017 4:50 AM IST
കു​വൈ​ത്ത് സി​റ്റി: ദു​ർ​ബ​ല​ർ​ക്ക് അ​ത്താ​ണി​യാ​വു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴി​ക്കോ​ട് പൂ​വാ​ട്ട്പ​റ​ന്പ് കേ​ന്ദ്ര​മാ​യി 2002 ൽ ​ആ​രം​ഭി​ച്ച മ​ജ് ലി​സ് തൗ​ഹീ​ദ് സേ​വ​ന മ​ജ് ലി​സ് തൗ​ഹീ​ദ് സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ഖാ​സി​മു​ൽ ഖാ​സി​മി. കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഡോ. ​ഖാ​സി​മി​ക്ക് കു​വൈ​ത്ത് കെ ​എം​സി​സി കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സ ജീ​വി​ത​ത്തി​നി​ടെ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ലും കു​ടും​ബ പ്ര​ശ്ന​ങ്ങ​ളി​ലും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ജ്ലി​സ് മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ബ​ന്ധ​ങ്ങ​ളി​ൽ അ​സ്വാ​ര​സ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​ക​യും അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കി അ​ത്ത​രം ബ​ന്ധ​ങ്ങ​ളെ വീ​ണ്ടും കൂ​ട്ടി​യി​ണ​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും സം​ഘ​ട​ന​ക്ക് ക​ഴി​ഞ്ഞ​താ​യി ഡോ. ​ഖാ​സി​മി വ്യ​ക്ത​മാ​ക്കി.

ഹൈ​സ്കൂ​ൾ മു​ത​ൽ കോ​ള​ജ് ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക, കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ളെ​ത്തു​ന്ന വ​ഴി​ക​ൾ​ക​ണ്ടെ​ത്തി അ​വ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​യു​ക​യും യാ​ച​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി, അ​വ​രെ കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ ഉ​റ്റ​വ​ർ​ക്കി​ട​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക, തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ജ്ലി​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ട്ടി​ക്കാ​ട് ജാ​മി​യ നൂ​രി​യ്യ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ജൂ​ണി​യ​ർ കോ​ള​ജും മ​ജ് ലി​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​വി​ട​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന തൗ​ഹീ​ദീ ബി​രു​ധ​ദാ​രി​ക​ളും മ​ജ് ലി​സി​ന്‍റെ സ​മൂ​ഹി​ക പ​ദ്ധ​തി​ക​ൾ​ക്കാ​യി സൗ​ജ​ന്യ സേ​വ​നം ചെ​യ്തു​വ​രു​ന്നു. പ്രാ​യ​മാ​യ​വ​ർ​ക്ക് താ​മ​സി​ച്ച് വി​ശു​ദ്ധ ഖു​ർ ആ​ൻ പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​വും മ​ജ് ലി​സി​ൽ ഉ​ണ്ട്. സ്ത്രീ​ക​ളി​ൽ മ​ത​ബോ​ധ​ത്തെ​ക്കു​റി​ച്ചും സേ​വ​ന മ​നോ​ഭാ​വ​ത്തെ​പ്പ​റ്റി​യും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന മ​ജ് ലി​സ് വി​ഭാ​വ​നം ചെ​യ്ത “മ​ഹി​ളാ​ബോ​ധി​നി പ്രോ​ഗ്രം” ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 96560385569 എ​ന്ന ന​ന്പ​റി​ലോ, നാ​ട്ടി​ൽ +919496344117 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

ച​ട​ങ്ങ് മു​ൻ പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, അ​ജ്മ​ൽ വേ​ങ്ങ​ര, സെ​ക്ര​ട്ട​റി ഫാ​സി​ൽ കൊ​ല്ലം, എ​ൻ​ജി​നി​യ​ർ മു​ഷ്താ​ഖ്, മ​ത​കാ​ര്യ വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഷാ​ഫി കൊ​ല്ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ