"​ഇ​ന്ത്യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി മു​ഴു​വ​ൻ ഭാ​ര​തീ​യ​രും ഒ​ന്നി​ച്ച് പോ​രാ​ട​ണം’
Friday, August 18, 2017 4:19 AM IST
കു​വൈ​ത്ത് : വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം മാ​റ്റി​സ്നേ​ഹ​വും സൗ​ഹാ​ർ​ദ്ദ​വും പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി മു​ഴു​വ​ൻ ഭാ​ര​തീ​യ​രും ഒ​ന്നി​ച്ച് പോ​രാ​ട​ണ​മെ​ന്ന് കേ​ര​ള ഇം​ഇ​യ്യ​ത്തു​ൽ ഉ​ല​മ (കെ​ജെ​യു) അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ഡോ. ​ജ​മാ​ലു​ദ്ധീ​ൻ ഫാ​റൂ​ഖി. ന്ധ​സ്വ​ത​ന്ത്ര്യ ഇ​ന്ത്യ; പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍​റ​ർ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭി​ന്നി​പ്പി​ന്‍റെ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രെ തി​ക​ഞ്ഞ ഹൈ​ന്ദ​വ വി​ശ്വാ​സി​യാ​യ ഗാ​ന്ധി​ജി​യും ഒ​രു മ​ത​ത്തോ​ടും ആ​ഭി​മു​ഖ്യ​മി​ല്ലാ​തി​രു​ന്ന നെ​ഹ്റു​വും ഖു​ർ​ആ​ൻ പ​ണ്ഡി​ത​നാ​യ മൗ​ലാ​ന അ​ബു​ൽ ക​ലാം ആ​സാ​ദും കൈ​കോ​ർ​ത്ത​പ്പോ​ൾ സം​ശ​യ​ലേ​ശ​മ​ന്യേ അ​വ​രോ​ടൊ​പ്പം ഇ​ന്ത്യ​ൻ ജ​ന​ത അ​ണി​നി​ര​ന്നു. ഇ​ന്ന് ജ​നാ​ധി​പ​ത്യം പ​ണാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വം ഭ്രാ​ന്ത​മാ​യ മ​താ​വേ​ശ​ത്തി​നും വ​ഴി​മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡോ. ​ജ​മാ​ലു​ദ്ധീ​ൻ ഫാ​റൂ​ഖി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍​റ് വി.​എ മൊ​യ്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, ഹം​സ പ​യ്യ​ന്നൂ​ർ (കെ​ക​ഐം​എ), കൃ​ഷ്ണ​ൻ കു​ട​ലു​ണ്ടി (ഒ​ഐ​സി​സി), മു​കേ​ഷ് (ക​ല ആ​ർ​ട്സ്), സ​ക്കീ​ർ ഹു​സൈ​ൻ തു​വൂ​ർ (കെ​ഐ​ജി), ഷ​രീ​ഫ് താ​മ​ര​ശേ​രി (ഐ​എ​ൻ​എ​ൽ) ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് (ക​ഐം​സി​സി), അ​ഷ്റ​ഫ് മേ​പ്പ​യൂ​ർ, മ​നാ​ഫ് മാ​ത്തോ​ട്ടം, യൂ​നു​സ് സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ