ദു​ബാ​യ് കെ ​എം​സി​സി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, August 18, 2017 4:26 AM IST
ദു​ബാ​യ്: ദു​ബാ​യ് കെ ​എം​സി​സി ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് അ​ൽ ബ​റാ​ഹ​യി​ലെ കെ ​എം​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍​റ് പി.​കെ. അ​ൻ​വ​ർ ന​ഹ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. വൈ​കു​ന്നേ​രം വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. രാ​ഷ്ട്ര​പി​താ​വ് ഗാ​ന്ധി​ജി മു​ത​ൽ ഇ​ന്ദി​രാ​ഗാ​ന്ധി വ​രെ​യു​ള്ള മു​ൻ​കാ​ല ദേ​ശീ​യ നേ​താ​ക്ക​ളെ അ​നു​ക​രി​ച്ച് കു​ട്ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം ദു​ബാ​യ് ഇ​ന്ത്യ​ൻ വൈ​സ് കോ​ണ്‍​സ​ൽ എ​ൻ.​കെ. നി​ർ​വാ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍​റ് പി.​കെ.​അ​ൻ​വ​ർ ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഏ​റാ​മ​ല സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ. നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ബ്ദു​ൽ ഷു​ക്കൂ​ർ, സി. ​അ​ബ്ദു​ൾ​ഖാ​ദ​ർ, യാ​സീ​ൻ വെ​ട്ടം, ചാ​ക്കോ, എ.​സി. ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് പ​ട്ടാ​ന്പി, എം.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​ൻ.​കെ. ഇ​ബ്രാ​ഹിം, ഉ​മ്മ​ർ ആ​വ​യി​ൽ, അ​ഡ്വ: സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ ​എം​സി​സി വോ​ള​ണ്ടി​യ​ർ വി​ഭാ​ഗ​വും ക​ലാ​വി​ഭാ​ഗ​മാ​യ സ​ർ​ഗ​ധാ​ര​യും നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള തൈ​യി​ൽ