യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം "വേ​ലു​ത്ത​ന്പി ദ​ള​വ’ ​ശ്ര​ദ്ധേ​യ​മാ​യി
Saturday, August 19, 2017 7:20 AM IST
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച "​വേ​ലു​ത്ത​ന്പി ദ​ള​വ’ എ​ന്ന ദൃ​ശ്യാ​വി​ഷ്കാ​രം ശ്ര​ദ്ധേ​യ​മാ​യി. ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സ​ഖ്യം ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ലാ​ണ് ച​രി​ത്ര​നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.

മു​സ​ഫ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ വെ​ള്ള​രി​പ്രാ​വു​ക​ളെ പ​റ​ത്തി​വി​ട്ടാ​ണ് ഘോ​ഷ​യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​ട​വ​ക വി​കാ​രി​യും സ​ഖ്യം പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ ത്രി​വ​ർ​ണ കേ​ക്ക് മു​റി​ച്ച് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ വി​കാ​രി റ​വ. ബി​ജു സി.​പി. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് തോ​മ​സ്, സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി സാം, ​സെ​ക്ര​ട്ട​റി ഷെ​റി​ൻ ജോ​ർ​ജ്, ലേ​ഡി സെ​ക്ര​ട്ട​റി പ്രി​ൻ​സി ബോ​ബ​ൻ, ക​ണ്‍​വീ​ന​ർ ജി​നു രാ​ജ​ൻ, നോ​ബി​ൾ സാം ​സൈ​മ​ണ്‍, അ​നി​ൽ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ര​ശ്മി​യു​ടെ ആ​ദ്യ ല​ക്കം പ്ര​കാ​ശ​നം ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച കു​രു​ന്നു​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ​ക്കു​ള്ള ആ​ദ​രാ​ർ​പ്പ​ണ​മാ​യി ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും നൃ​ത്ത പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ വീ​ര​പു​രു​ഷ·ാ​രെ പു​തു​ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ഖ്യം എ​ല്ലാ വ​ർ​ഷ​വും ഇ​ത്ത​രം നാ​ട​ക​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കു​ന്ന​തെ​ന്ന് റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള