വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ മേഖല സ്വാതന്ത്ര ദിന സംഗമവും സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു
Monday, August 21, 2017 7:23 AM IST
ഫഹാഹീൽ: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ മേഖല സ്വതന്ത്രദിന സംഗമവും സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരങ്ങളും അഖണ്ഡ ഭാരതമെന്ന ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്നങ്ങൾ അതിന്‍റെ എല്ലാ ന·യോടും കൂടി രാജ്യത്തിലെ ഓരോ പൗരനും സഹോദര്യത്തോടെയും സഹവർത്തിത്തത്തോടെയും ഉയർത്തിപ്പിടിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

വെൽഫെയർ കേരള കുവൈറ്റ് വൈസ് പ്രസിഡന്‍റ് അനിയൻകുഞ്ഞു പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സംഗമത്തിൽ പ്രേമൻ ഇല്ലത്ത്, കൃഷണദാസ്, കീർത്തി സുമേഷ്, മഞ്ജു മോഹൻ, അജിത്കുമാർ, അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. സമകാലിക ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെ കോർത്തിണക്കി മാധ്യമങ്ങളും സമൂഹവും നിർമ്മിച്ചെടുക്കുന്ന പൊതു ബോധത്തിനപ്പുറം ജീവിതത്തെ ആവിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്ന സന്ദേശമുയർത്തിക്കൊണ്ട് വെൽഫെയർ കേരള കുവൈറ്റ് പ്രവർത്തകർ അവതരിപ്പിച്ച ന്ധ അതിജീവനക്കാറ്റ് ന്ധഎന്ന തെരുവ് നാടകം ശ്രദ്ധേയമായി. ഷാജർ ഖാലിദ്, ഗഫൂർ എം.കെ, സലീജ് കെ.ടി, ഷമീർ എം.എ എന്നിവർ ആലപിച്ച ദേശഭക്തി ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി.

സ്വാതന്ത്ര്യസമര ചരിത്ര സംഭവങ്ങളെ കോർത്തിണക്കി വെൽഫെയർ കേരള വർക്കിംഗ് കമ്മിറ്റി അംഗം റഫീഖ് ബാബു പൊ·ുണ്ടം രചനയും സംവിധാനവും നിർവ്വഹിച്ച ’ജ്വലിക്കട്ടെ സ്വാതന്ത്ര്യ ചിരാതുകൾ’ എന്ന ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു. ഫഹാഹീൽ യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടി ഫഹാഹീൽ മേഖല ആക്ടിംഗ് പ്രസിഡന്‍റ് അൻവർ സാദത്ത് ഏഴുവന്തല അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സലീജ് കെ.ടി സ്വാഗതവും പ്രോഗ്രാം കണ്‍വീനർ അബ്ദുൽ ഗഫൂർ തൃത്താല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ