ഭാഷ വിനയാകുന്നവർക്ക് ഫ്രറ്റേർണിറ്റി വാളണ്ടിയർമാരുടെ സേവനം ആശ്വാസംപകരുന്നു
Monday, August 21, 2017 7:38 AM IST
മക്ക:പരിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ കേരളത്തിൽ നിന്നുമുള്ള ഹാജിമാർക്ക് ഭാഷ വിനയാകുന്നു. ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ ഡിസ്പെൻസറികളിലെയും മറ്റു ഉറുദു സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ നിന്നുമൊക്കെ കാര്യങ്ങൾ ഗ്രഹിച്ചെടുക്കുന്നതിലാണ് കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം വാളണ്ടിയർമാരുടെ സേവനം സദാ സമയം ഹോസ്പിറ്റലുകളിൽ ലഭ്യമാണ്. പ്രായമായവരും അവശരായെത്തുന്നതുമായ ഹാജിമാർക്ക് വളരെയധികം ഉപകാരപ്രദമാണ് ഈ സേവനം.

രോഗികളായിവരുന്ന ഹാജിമാർക്ക്അതാതു സമയത്തേക്കുള്ള മരുന്നുകൾ തരം തിരിച്ചും ഡോക്ടർമാരുടെനിർദ്ദേശങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയും അഡ്മിറ്റാകുന്നവർക്ക് വേണ്ട പരിചരണം നൽകിയും ഫോറം വാളണ്ടിയർമാർ അസീസിയയിലെ മൂന്ന് ഹോസ്പിറ്റലുകളിലും സജീവമാണ്. 40 ബെഡ് ഹോസ്പിറ്റൽ ഹാജിമാരാൽ തിരക്ക് കൂടുതലുള്ളതുകൊണ്ട് 30 ബെഡ് ഹോസ്പിറ്റലിലേക്ക് ഹാജിമാരെ റെഫർ ചെയ്യുകയാണിപ്പോൾ അസീസിയ ഇൻചാർജ് അബ്ദുസ്സലാം അസിസ്റ്റൻഡ് കോഡിനേറ്റർ റാഫി തിരുവന്തപുരം എന്നിവരുടെ മേൽനോട്ടത്തിൽ വാളണ്ടിയർ്മാർ സദാസമയവും സന്നദ്ധമാണ്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ