സൗ​ദി തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Wednesday, August 23, 2017 1:00 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കൗ​മാ​ര​ക്കാ​ര​ൻ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സൗ​ദി അ​ധി​കൃ​ത​ർ കൗ​മാ​ര​ക്കാ​ര​നെ​തി​രെ ന‌​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​സ്ഥ​ല​ത്തെ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​റ​സ്റ്റ്.

ജി​ദ്ദ​യി​ലെ ത​ഹ്‌​ലി​യ സ്ട്രീ​റ്റി​ൽ നൃ​ത്തം ചെ​യ്യു​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. 1990ക​ളി​ലെ പ്ര​ശ​സ്ത ഗാ​ന​ത്തി​നൊ​പ്പം ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കും വി​ധ​മാ​ണ് കൗ​മാ​ര​ക്കാ​ര​ൻ ചു​വ​ടു​വ​യ്ക്കു​ന്ന​ത്. 2016 ജൂ​ലൈ​യി​ൽ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന വീ​ഡി​യോ അ​ധി​കൃ​ത​ർ ക​ണ്ട​തോ​ടെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സൗ​ദി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നൃ​ത്തം നി​രോ​ധി​ച്ചി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ കാ​ണു​ന്ന​ത്. സൗ​ദി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൃ​ത്ത​മാ​ടി​യ​തി​ന് ഈ ​മാ​സ​മാ​ദ്യം ഒ​രു ഗാ​യ​ക​നും അ​റ​സ്റ്റി​ലാ​യി​രു​ന്നു.