നവോദയ കുടുംബ സുരക്ഷാ ഫണ്ട് കൈമാറി
Monday, September 11, 2017 10:46 AM IST
ജിദ്ദ: ജിദ്ദാ നവോദയ കിലൊ അഞ്ച് ഏരിയായിലെ ബാബ് മക്ക യൂണിറ്റ് അംഗമായിരിക്കെ മരിച്ച കണ്ടപ്പത്ത് നൂർ മുഹമ്മദിന്‍റെ കുടുംബ സുരക്ഷാ ഫണ്ട് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവൻ കുടുംബത്തിന് കൈമാറി.

ചടങ്ങിൽ വി.ശശികുമാർ, എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, വി. രാജേന്ദ്രൻ, കെ.പി. രമണൻ, കെ.പി. മൊയ്തീൻകുട്ടി, ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗം സുനീർ മോങ്ങം, മുൻ കേന്ദ്ര കമ്മിറ്റി അംഗം ഉമ്മർ പട്ടാന്പി, മുജീബ് പൂന്താനം ബഷീർ ബംഗ്ലാവിൽ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ