അബാസിയയിൽ വിദ്യാരംഭം; രജിസ്ട്രേഷൻ ആരംഭിച്ചു
Monday, September 11, 2017 11:03 AM IST
കുവൈത്ത് സിറ്റി: എൻഎസ്എസ് കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ അബാസിയയിൽ വിദ്യാരംഭം നടത്തുന്നു. സെപ്റ്റംബർ 30ന് (ശനി) പുലർച്ചെ നാലു മുതലാണ് ചടങ്ങുകൾ. ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്‍റെ ആദ്യാക്ഷരം പകർന്നു കൊടുക്കുന്നത് കുവൈത്തിലെ പ്രശസ്ത ഡോക്ടർ പി.എസ്.എൻ. മേനോൻ ആണ്.

ജാതിമത ഭേദമെന്യേ സംഘടിപ്പിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുവാൻ താത്പര്യമുള്ള രക്ഷിതാക്കൾ www.nsskuwait എന്ന വെബ്സൈറ്റ് വഴിയോ ഏരിയാ കോഓർഡിനേറ്റർമാരുടെ നന്പരുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ