മദ്രസത്തുൽ ഫുർഖാനിൽ അഡ്മിഷൻ ആരംഭിച്ചു
Wednesday, September 13, 2017 9:59 AM IST
ദുബായ്: മതകാര്യ വകുപ്പിന്‍റെ അംഗീകാരത്തോടെ ദുബായ് ഹംരിയ്യയിൽ പ്രവൃത്തിക്കുന്ന മദ്രസത്തുൽ ഫുർഖാനിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സിഐഇആർ (കൗണ്‍സിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) സിലബസ് പ്രകാരം ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. വിശുദ്ധ ഖുർആൻ, അനുഷ്ടാനം എന്നിവക്കു പുറമെ അറബിക്, മലയാളം ഭാഷകളിൽ പ്രത്യേക പരിശീലനം നൽകുന്ന മദ്രസയിൽ ക്ലാസുകൾ സെപ്റ്റംബർ 16ന് ആരംഭിക്കും.

വിവരങ്ങൾക്ക്: 050 7647063, 050 4242367.