ദുബായ് കെ എംസിസി സൈബർ സെക്യൂരിറ്റി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു
Saturday, September 16, 2017 8:29 AM IST
ദുബായ്: സാമൂഹ്യ സാന്പത്തിക ജീവിതങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഹാക്കർമാരെ തിരിച്ചറിയാനും മുൻകരുതലുകൾ എടുക്കുവാനും ദുബായ് കെ എംസിസി എംടെക് കന്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി അവയർനസ് പ്രോഗ്രാം പ്രവർത്തകർക്ക് നവ്യാനുഭവമായി.

ദുബായ് വാട്ടർ കനാൽ പ്രോജക്ട് ഉൾപ്പെടെ നടപ്പാക്കിയ എംടെക് എന്ന കന്പനി പ്രതിനിധികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

ഓണ്‍ലൈൻ സാന്പത്തിക വിനിമയം എങ്ങനെയാണ് ഹാക്ക് ചെയ്യുന്നത്?, ഹാക്കർമാർ ബാങ്ക് അക്കൗണ്ടിൽ നിന്ന് അക്കൗണ്ട് ഹോൾഡറുടെ അനുമതിയില്ലാതെ പണം പിൻവലിക്കുന്നതെങ്ങനെ, തട്ടിപ്പുകൾക്കെതിരെ മുൻകരുതൽ എന്തൊക്കെ? ഒണ്‍ലൈൻ ഷോപ്പിംഗിന്‍റെ ഭവിഷ്യത്തുകൾ എന്തൊക്കെ? ഫ്രീ വൈ ഫൈയുടെ ഗുണ ദോഷങ്ങൾ എന്തെല്ലാം തുടങ്ങിയ കാലിക പ്രസക്തമായ പല വിഷയങ്ങൾക്കും ട്രെയിനർമാർ മറുപടി നൽകി.

വ്യക്തിപരമായും ഒൗദ്യോഗികമായുമുള്ള ഡാറ്റകൾ എങ്ങനെ സൂക്ഷിക്കാം, ആവശ്യമില്ലാത്ത ഇമെയിലുകൾ വരുന്നത് ജാഗ്രതയോടെ കാണേണ്ടതാണെന്നും അതിനു പ്രതിവിധി പഠിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നും കോർപ്പറേറ്റ് ട്രെയ്നിംഗ് മാനേജർ ഷീബ എസ്.കുമാർ പറഞ്ഞു. നേരിട്ടുള്ള ആശയ വിനിമയ രീതിയിൽ നടന്ന ക്ലാസുകൾക്ക് സീനിയർ ഫാക്കൽറ്റി കലൈ സെൽവി, അസിസ്റ്റന്‍റ് ട്രെയ്നർ അൽക്ക, സെൻട്രൽ ഹെഡ് രബീഷ് എന്നിവരും മറുപടി നൽകി.

മൈ ഫ്യൂച്ചർ വിംഗ് ചെയർമാൻ അഡ്വ. സാജിദ് അബൂബക്കർ ആമുഖ പ്രസംഗം നടത്തി. ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാന്പി, ആവയിൽ ഉമ്മർ, ഹുസൈനാർ തൊട്ടുംഭാഗം, എൻ.കെ. ഇബ്രാഹിം, എം.എച്ച് മുഹമ്മദ് കുഞ്ഞി, അഷറഫ് കൊടുങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ