ഉത്സവ സീസണ് വിട -ആകർഷക ഇളവുകളുമായി എയർ ഇന്ത്യാ എക്സ്പ്രസ്
Monday, September 18, 2017 2:14 AM IST
മസ്കറ്റ്: ബക്രീദ്, ഓണാവധികൾക്കുശേഷം യാത്രക്കാർക്ക് ആകർഷക ഇളവുകളുമായി എയർ ഇൻഡ്യ എക്സ്പ്രസ് രംഗത്തു വന്നു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നിന്നും എക്സ്പ്രസ് സർവീസ് നടത്തുന്ന കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള സൗജന്യ ചെക്ക് ഇൻ ബാഗേജ് അലവൻസ് 40 കിലോ ആയി വർധിപ്പിച്ചു.

ഇവിടങ്ങളിലേക്ക് 35/36 ഒമാനി റിയാൽ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാണ്. വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന മറ്റു വിമാന കന്പനികളും കൂടുതൽ ആകർഷകങ്ങളായ നിരക്കുകളും സൗജന്യങ്ങളുമായി രംഗത്തു വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിൽ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ള ബാഗേജ് ഇളവുകൾ പ്രകാരം നവംബർ 14 വരെയാണ് 40 കിലോ അലവൻസ് ലഭിക്കുക.ഒക്ടോബർ പത്തു വരെ എടുക്കുന്ന ടിക്കറ്റുകൾക്കായിരിക്കും അധിക അലവൻസ് ലഭിക്കുക. സലാലയിൽ നിന്നും അധിക ബാഗേജ് സൗജന്യം ലഭ്യമല്ല.

റിപ്പോർട്ട്: സേവ്യർ കാവാലം