പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ
Tuesday, September 19, 2017 8:34 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷം മാ​ർ ബ​സേ​ലി​യോ​സ് ഡേ ​എ​ന്ന പേ​രി​ൽ അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് മാ​ങ്കാ​വി​ൽ, ജ​ന​റ​ർ ക​ണ്‍​വീ​ന​ർ ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 21 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​വി​കാ​രി​യേ​റ്റ് ഓ​ഫ് സ​തേ​ണ്‍ അ​റേ​ബ്യ​യു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് പോ​ൾ ഹി​ൻ​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബോ​ബി​ച്ച​ൻ ഏ​റെ​ത്ത​ൽ, ഫാ. ​ജോ​ഷ്വ കു​റ്റി​യി​ൽ ഒ​ഐ​സി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യു​എ​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ മ​ണ​പ്പു​റ​ത്ത്, അ​ബു​ദാ​ബി ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ്ജോ​ർ​ജ് തോ​മ​സ് മാ​ങ്കാ​വി​ൽ, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മ​ഞ്ഞ​ക്കാ​ല, ട്ര​ഷ​റ​ർ വി​ൽ​സ​ണ്‍ പീ​റ്റ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് എലിസിയന്‍ ഡിവൈന്‍ലി ഇന്‍സ്‌പെര്‍ഡ് എ​ന്ന പേ​രി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കേ​ര​ളീ​യ പാ​ര​ന്പ​ര്യ ക​ല​യാ​യ പ​രി​ച​മു​ട്ടു​ക​ളി, യു​വ​ജ​ന പ്രാ​ർ​ത്ഥ​ന സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം, ഷോ​ർ​ട്ട് ഫി​ലിം, കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ് എ​ന്നി​വ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.​ സെ​പ്റ്റം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പു​ന​രൈ​ക്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.