പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സ് ആ​റാം ബാ​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ദു​ബാ​യ് കെഎംസിസിയി​ൽ തു​ട​രു​ന്നു
Wednesday, September 20, 2017 9:54 AM IST
ദു​ബാ​യ്: കേ​ര​ള സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ൾ​ഫ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ​ത്താം ത​രം തു​ല്യ​താ കോ​ഴ്സ് ആ​റാം ബാ​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ദു​ബാ​യ് ക​ഐം​സി​സി​യി​ൽ തു​ട​രു​ന്നു . വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​തു​വ​ഴി കൂ​ടു​ത​ൽ ഉ​യ​ർ​ന്ന അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും. പ​ത്താം ത​രം തു​ല്യ​താ പ​രീ​ക്ഷ 2018 സെ​പ്റ്റം​ബ​റി​ലാ​ണ് ന​ട​ക്കു​ക. പ​രീ​ക്ഷാ കേ​ന്ദ്രം ദു​ബാ​യി​ലാ​യി​രി​ക്കും. പ​ഠി​താ​ക്ക​ൾ​ക്കു​വേ​ണ്ടി ദു​ബാ​യ് കെഎംസിസി ന​ട​ത്തു​ന്ന സൗ​ജ​ന്യ സ​ന്പ​ർ​ക്ക പ​ഠ​ന ക്ലാ​സ്സു​ക​ൾ 2017 ഒ​ക്ടോ​ബ​റി​ൽ അ​ൽ ബ​റാ​ഹ കെഎംസിസി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കും.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 8 മ​മു​ത​ൽ 12 വ​രെ​യാ​ണ് ക്ലാ​സ്സ് ന​ട​ക്കു​ക. ഏ​ഴാം ത​രം പാ​സാ​വു​ക​യും പ​ത്താം ത​ര​ത്തി​നു മു​ന്പ് പ​ഠ​നം നി​ർ​ത്തു​ക​യും ചെ​യ്ത​വ​ർ, 2011ലോ ​മു​ന്പോ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി പ​രാ​ജ​യ​പ്പെ​ട്ട​വ​ർ, കേ​ര​ള സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തു​ന്ന ഏ​ഴാം ത​രം തു​ല്യ​താ പ​രീ​ക്ഷ പാ​സാ​യ​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഈ ​കോ​ഴ്സി​ൽ ചെ​രാ​വു​ന്ന​താ​ണ്. അ​പേ​ഷ​ക​ൻ 2017 ജൂ​ണ്‍ ഒ​ന്നി​ന് 17 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. 2017 സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി. ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം പൂ​രി​പ്പി​ക്കു​ന്ന​തി​നും ഫീ ​അ​ട​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ദു​ബാ​യ് ക​ഐം​സി​സി അ​ൽ ബാ​റാ​ഹ ഓ​ഫീ​സി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷാ ഫോ​റം എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. കോ​ഴ്സ് ഫീ 650 ​ദി​ർ​ഹം ര​ണ്ട് ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

അ​പേ​ക്ഷ​ക​ർ വി​സ പേ​ജ് അ​ട​ക്ക​മു​ള്ള പാ​സി​പോ​ർ​ട്ട് കോ​പ്പി, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ൾ എ​ന്നി​വ​യും ഏ​ഴാം ത​രം പാ​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി.​സി പ​ഠി​ച്ച സ്കൂ​ളി​ൽ നി​ന്നു​ള്ള ബോ​ണ​ഫൈ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് എ​ന്നി​വ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. എ​സ്എ​സ്എ​ൽ​സി പാ​സാ​കാ​ൻ ക​ഴി​യാ​തെ പോ​യ മു​ഴു​വ​ൻ പ്ര​വാ​സി സ​ഹോ​ദ​രീ​സ​ഹോ​ദ​രന്മാ​രും ഈ ​സു​വ​ർ​ണാ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ത്താം ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​അ​ൻ​വ​ർ ന​ഹ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ട്ര​ഷ​റ​ർ എ.​സി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കോ​ഴ്സി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​ന് ദു​ബൈ കെഎംസിസി ചെ​യ​ർ​മാ​ൻ അ​ഡ്വ: സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ (050 5780225) സാ​ക്ഷ​ര​താ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ഹീ​ർ എം. (050 7152021) ​ദു​ബാ​യ് ക​ഐം​സി​സി ഓ​ഫീ​സ് (04 2727773) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: നി​ഹ​മ​ത്തു​ള്ള ത​യ്യി​ൽ