കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് ലീ​ഗ്: കേ​ര​ളാ ചാ​ല​ഞ്ചേ​ഴ്സ് ബി​ഗ് ബോ​യ്സ് ടീ​മു​ക​ൾ​ക്ക് ജ​യം
Wednesday, September 20, 2017 9:56 AM IST
കു​വൈ​ത്ത് സി​റ്റി : കെ​ഫാ​ക് സീ​സ​ണ്‍ ആ​റി​ൽ ആ​വേ​ശ​ത്തോ​ടെ മു​ന്നേ​റു​ന്ന മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ്, ബി​ഗ് ബോ​യ്സ് ടീ​മു​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ അ​ൽ​ഫോ​സ് റൗ​ദ സി​എ​ഫ്സി സാ​ൽ​മി​യ​യും മാ​ക് കു​വൈ​ത്ത് സ്പാ​ർ​ക്സ് എ​ഫ്സി​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

കാ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച കേ​ര​ളാ ചാ​ല​ഞ്ചേ​ഴ്സ് ചാ​ന്പ്യ​ൻ​സ് എ​ഫ്.​സി മ​ത്സ​ര​ത്തി​ൽ അ​ബ്ബാ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ന്‍റെ മി​ക​വി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ചാ​ല​ഞ്ചേ​ഴ്സ് ജ​യം സ്വ​ന്ത​മാ​ക്കി . നി​ല​വി​ലെ ചാ​ന്പ്യ ന്മാ​രാ​യ യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ബി​ഗ് ബോ​യ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി . ബാ​ഷ​യു​ടെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ബി​ഗ് ബോ​യ്സി​ന്‍റെ വി​ജ​യം . മ​ത്സ​ര​ങ്ങ​ളി​ലെ മാ​ൻ ഓ​ഫ് ഡി ​മാ​ച്ച​സ്സാ​യി അ​ബ്ബാ​സ് (കേ​ര​ളാ ചാ​ല​ഞ്ചേ​ഴ്സ് ) ബാ​ഷ (ബി​ഗ് ബോ​യ്സ് ) മ​ൻ​സൂ​ർ (സ്പാ​ർ​ക്സ് .എ​ഫ്.​സി ) ഷ​ഫീ​ഖ് (അ​ൽ​ഫോ​സ് റൗ​ദ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ