കെഎംസിസി സോ​ക്ക​ർ ക​ലാ​ശ പോ​രാ​ട്ടം വെ​ള​ളി​യാ​ഴ്ച; പി.​വി അ​ബ്ദു​ൽ വ​ഹാ​ബും ഹ​രി​ശ്രീ അ​ശോ​ക​നും അ​തി​ഥി​ക​ൾ
Thursday, September 21, 2017 3:07 PM IST
റി​യാ​ദ്: ര​ണ്ട​ര മാ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന കെഎംസിസി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സോ​ക്ക​ർ ഫു​ട്ബോ​ൾ മേ​ള​യു​ടെ ക​ലാ​ശ പോ​രാ​ട്ടം സെ​പ്റ്റം​ബ​ർ 22ന് ​വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​അ​ര​ങ്ങേ​റും. ഓ​ൾ​ഡ് ഖ​ർ​ജ് റോ​ഡി​ൽ അ​ൽ ഇ​സ്ഖാ​ൻ ഗ്രൗ​ണ്ടി​ൽ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

മു​സ്ലിം ലീ​ഗ് നേ​താ​വും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ പി.​വി അ​ബ്ദു​ൽ വ​ഹാ​ബ്, സി​നി​മാ താ​രം ഹ​രി​ശ്രീ അ​ശോ​ക​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ആ​യി​രം ക​ഐം​സി​സി വ​ള​ന്‍റി​യ​ർ​മാ​ർ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റ്, ക​ലാ​പ​രൂ​പ​ങ്ങ​ൾ, ദ​ഫ് മു​ട്ട്, കോ​ൽ​ക​ളി, വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

എ​ട്ട് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഐ​ബി​ടെ​ക് ലാ​ന്േ‍​റ​ണ്‍ എ​ഫ്സി​യും ജി​യാ​ന്‍റ് ക​ന്പ്യൂ​ട്ട​ർ അ​സീ​സി​യ സോ​ക്ക​റും ഏ​റ്റു​മു​ട്ടും. കെഎംസിസി
മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ൾ​ക്കു മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ വ​ണ്ടൂ​രി​നെ തൃ​ശൂ​ർ നേ​രി​ടും. 16 ക​മ്മ​റ്റി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​രം 4ന് ​എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​രം ന​ട​ക്കും. റി​യാ​ദ് വെ​റ്റ​റ​ൻ​സ്, കെ.​എ.​സി.​സി ഇ​ല​വ​ൻ എ​ന്നീ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​വും ഷൂ​ട്ട്ഒൗ​ട്ടും സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റും.

25,000 റി​യാ​ൽ പ്രൈ​സ് മ​ണി​യു​ള​ള മ​ത്സ​രം സൗ​ദി​യി​ൽ മ​ല​യാ​ളി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​സ​വും വ​ലി​യ ഫു​ട്ബോ​ൾ മേ​ള​യാ​ണ്. എ.​ബി.​സി കാ​ർ​ഗോ വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഫാ​മ​ക്ക റ​ണ്ണ​റ​പ് ട്രേ​ഫി​യും സ​മ്മാ​നി​ക്കും. റോ​യ​ൽ ട്രാ​വ​ൽ​സ്, സി​റ്റി ഫ്ള​വ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങാ​ണ് പ്രൈ​സ് മ​ണി സ​മ്മാ​നി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ