പ​ൽ​പ​ക് പാ​ല​ക്കാ​ട​ൻ മേ​ള 2017 ആ​ഘോ​ഷി​ച്ചു
Monday, October 2, 2017 10:27 AM IST
കു​വൈ​ത്ത്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) 29 സെ​പ്റ്റം​ബ​ർ വെ​ള്ളി​യാ​ഴ്ച ’പാ​ല​ക്കാ​ട​ൻ മേ​ള2017 (ഓ​ണം ഈ​ദ്)’ ഖൈ​ത്താ​ൻ കാ​ർ​മ്മ​ൽ സ്കൂ​ളി​ൽ വ​ച്ചു ആ​ഘോ​ഷി​ച്ചു. ചെ​ണ്ട​മേ​ള​വും താ​ല​പ്പൊ​ലി​യോ​ടെ​യു​ള്ള് മാ​വേ​ലി വ​ര​വേ​ൽ​പ്പി​നു​ശേ​ഷം പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റ് കു​മാ​ർ പി. ​എ​ന്നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജാ​തി​മ​ത​രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ ഏ​വ​രും ആ​ഘോ​ഷി​ക്കു​ന്ന ഓ​ണ​വും ത്യാ​ഗ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്ന ഈ​ദും ഈ ​ഡി​ജി​റ്റ​ൽ​യു​ഗ​ത്തി​ലും ത​നി​മ​യോ​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശി​വ​ദാ​സ് വാ​ഴ​യി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ലി​മ​ൻ​സൂ​ർ അ​ൽ ഷ​വാ​ഫ് (സി​ഇ​ഒ ത​യ്ഫോ​ർ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ക​ന്പ​നി) നി​ധി​ൻ മേ​നോ​ൻ (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ, ബാ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ) വി. ​ദി​ലി (പ​ൽ​പ​ക് ര​ക്ഷാ​ധി​കാ​രി) അം​ബി​കാ ശി​വ​പ്ര​സാ​ദ് (പ​ൽ​പ​ക് വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ച യോ​ഗ​ത്തി​നു ആ​ർ​ട്സ് സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ധ​വ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്രേം ​രാ​ജ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ