ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ മാ​ത്ര​മേ ഫാ​ഷി​സ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യൂ: കെ.​എം. ഷാ​ജി
Monday, October 2, 2017 10:31 AM IST
മ​നാ​മ: ഫാ​ഷി​സ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്നും അ​തി​ന​നു​യോ​ജ്യ​മാ​യ ഒ​രു ഭ​ര​ണ ഘ​ട​ന​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​തെ​ന്നും കെ.​എം.​ഷാ​ജി എം​എ​ൽ​എ ബ​ഹ്റൈ​നി​ൽ പ്ര​സ്താ​വി​ച്ചു. ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യാ ക​ഐം​സി​സി സം​ഘ​ടി​പ്പി​ച്ച മാ​ന​വീ​യം2017​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തെ​വി​ടെ​യും തു​ല്യ​ത​യി​ല്ലാ​ത്ത ഒ​രു ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. അ​ത് ഭ​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യ​ല്ല, മ​റി​ച്ച് ഭ​ര​ണീ​യ​ർ​ക്കു​ള്ള​താ​ണ് . അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രു​മി​ച്ച് നി​ന്നാ​ൽ ഫാ​ഷി​സ​ത്തെ ന​മു​ക്ക് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​നാ​വും. അ​ത​ല്ലാ​തെ ചോ​ര​ക്ക​ളി​യി​ലൂ​ടെ ഫാ​ഷി​സ​ത്തെ ചെ​റു​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഹ്റൈ​നി​ലെ ഹ​മ​ദ്ടൗ​ണ്‍ കാ​നൂ മ​ജ് ലി​സ് ഓ​ഡി​റ്റോ​റ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ഐം​സി​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ​സ്.​വി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ പോ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൻ​സൂ​ർ ബാ​ഖ​വി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. സാ​ദി​ഖ് മൗ​ല​വി കോ​ക്കൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. കാ​വ​നൂ​ർ മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ഷം​സു​ദ്ധീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. അ​ബ്ബാ​സ് വ​യ​നാ​ട് സ്വാ​ഗ​ത​വും ഇ​ല്യാ​സ് മു​റി​ച്ചാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.