സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല പ​രി​ഗ​ണ​ന ന​ൽ​കു​ന്നു: റാ​ണി ജോ​ർ​ജ്
Monday, October 2, 2017 10:34 AM IST
കു​വൈ​ത്ത് സി​റ്റി: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഗ​ണ​ന​യാ​ണ് ഈ ​സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന​തെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് ഐ​എ​എ​സ്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റാ​ണി ജോ​ർ​ജ്. അ​ബ്ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്രൊ​ഫ: സു​ജ സൂ​സ​ൻ ജോ​ർ​ജ്ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. മ​ല​യാ​ളി​ക​ളു​ള്ള എ​ല്ലാ​യി​ട​ത്തും മ​ല​യാ​ള​വും, ന​മ്മു​ടെ സം​സ്കാ​ര​വും പു​തു ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് മ​ല​യാ​ളം മി​ഷ​ന്‍റെ ല​ക്ഷ്യം, പ്ര​വാ​സി സം​ഘ​ട​ക​ളു​ടെ സ​ഹ​ക​ര​ണം ഇ​തി​നാ​വ​ശ്യ​മാ​ണെ​ന്നും റാ​ണി ജോ​ർ​ജ്ജ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കു​വൈ​ത്തി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ജോ​ണ്‍ മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യ്ക്ക് ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ജീ​വ് എം. ​ജോ​ർ​ജ്ജ് മാ​തൃ​ഭാ​ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​അ​ജി​ത് കു​മാ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ സി.​എ​സ്.​സു​ഗ​ത​കു​മാ​ർ, വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ശ്രിം​ലാ​ൽ മു​ര​ളി, ഷെ​രീ​ഫ് താ​മ​ര​ശ്ശേ​രി, ബ​ഷീ​ർ ബാ​ത്ത, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കു​വൈ​റ്റി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, മാ​തൃ​ഭാ​ഷാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സാം ​പൈ​നും​മൂ​ട് പ​രി​പാ​ടി​യ്ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ