റോ​ഹിം​ഗ്യ​ൻ ജ​ന​ത​യു​ടെ പൗ​ര​ത്വ​വും അ​സ്തി​ത്വ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം
റി​യാ​ദ്: റോ​ഹിം​ഗ്യ​ൻ ജ​ന​ത​യു​ടെ പൗ​ര​ത്വ​വും അ​സ്തി​ത്വ​വും അം​ഗീ​ക​രി​ച്ച് അ​വ​രു​ടെ നാ​ട്ടി​ൽ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും മു​ന്പോ​ട്ടു​വ​ര​ണ​മെ​ന്ന് 'റോ​ഹിം​ഗ്യ: പ്ര​ശ്ന​വും പ​രി​ഹാ​ര​വും' എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദ് ക്രി​യേ​റ്റി​വ് ഫോ​റം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ൽ​റ​യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ആ​ർ​ഐ​സി​സി മു​ഖ്യ​പ്ര​ബോ​ധ​ക​ൻ ഹാ​ഫി​ദ് ഹ​ബീ​ബ്റ​ഹ്മാ​ൻ സ്വ​ലാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ക്കി​ർ വ​ള്ളി​ക്കാ​പ്പ​റ്റ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഇ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ക്കു​ന്ന ഹി​ന്ദു​ത്വ ഫാ​ഷി​സ​ത്തെ​പ്പോ​ലെ മ്യാ·​റി​ൽ റോ​ഹിം​ഗ്യ​ൻ ജ​ന​ത​ക്കു​നേ​രെ ന​ട​ക്കു​ന്ന​ത് ബു​ദ്ധി​സ്റ്റ് ഫാ​ഷി​സ​ത്തി​ന്‍റെ കൊ​ടും​ക്രൂ​ര​ത​ക​ളാ​ണെ​ന്ന് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത റി​യാ​ദ് മ​തേ​ത​ര കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ർ​മാ​ൻ ആ​ർ. മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. റോ​ഹിം​ഗ്യ​ൻ ജ​ന​ത അ​ഭ​യം തേ​ടി ഇ​ന്ത്യ​യി​ൽ വ​ന്ന​പ്പോ​ൾ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി മ്യാ·​റി​ൽ പോ​യി ന​ര​ഹ​ത്യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന മ്യാ·ാ​ർ സൈ​ന്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത് ഫാ​ഷി​സ്റ്റു​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു രാ​ജ്യ​ത്ത് ജീ​വി​ച്ചു വ​ള​ർ​ന്നു​വ​ന്ന സ​മൂ​ഹ​ത്തോ​ട് അ​വ​രു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അ​വ​രെ വം​ശീ​യ ഉന്മൂ​ല​നം ന​ട​ത്തു​ന്ന​തും ആ​ധു​നി​ക​വും പ​രി​ഷ്കൃ​ത​വു​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് സെ​മി​നാ​റി​ന്‍റെ മോ​ഡ​റേ​റ്റ​ർ സു​ഫ്യാ​ൻ അ​ബ്ദു​സ്സ​ലാം പ​റ​ഞ്ഞു. 1982 വ​രെ റോ​ഹിം​ഗ്യ​ക​ളു​ടെ ബ​ർ​മീ​സ് പൗ​ര​ത്വം ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​ന്ന​ത്തെ സൈ​നി​ക ഭ​ര​ണ​കൂ​ട​മാ​ണ് അ​വ​രു​ടെ പൗ​ര​ത്വം നി​ഷേ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഷീ​ർ കു​പ്പോ​ട​ൻ സ്വാ​ഗ​ത​വും മൊ​യ്തു അ​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.