കെഎം​സി​സി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് 2017
Monday, October 2, 2017 10:41 AM IST
ദു​ബാ​യ്: താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം കൊ​ണ്ടും കാ​ണി​ക​ളു​ടെ വ​ൻ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ കെഎം​സി​സി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്ൽ സേ​വ്യ​ർ റാ​ഫേ​ലും ജി​തേ​ഷ് കു​മാ​റും ജേ​താ​ക്ക​ളാ​യി. റി​യാ​സ് ഓ​റ​മും വി​പി​ൻ പി.​വി.​യും റ​ണ്ണേ​ഴ്സ് ക​പ്പ് ക​ര​സ്ഥ​മാ​ക്കി. അ​ർ​ഷാ​ദ് & രാം​ദാ​സ്, മ​ർ​ശാ​ദ് & തോ​മ​സ് എ​ന്നി​വ​ർ സെ​മി ഫൈ​ന​ലി​സ്റ് വി​ജ​യി​ക​ളാ​യി. ഏ​റ്റ​വും ന​ല്ല പ്ര​ക​ട​ന​ത്തി​നു​ള്ള വ്യ​ക്തി​ഗ​ത താ​ര​മാ​യി നി​ഗ്നേ​ഷി​നെ​യും ന​ല്ല ടി​മി​നു​ള്ള അ​വാ​ർ​ഡി​നാ​യി അ​ൻ​വ​ർ ക​ടോ​ളി, ഫാ​സി​ൽ സി​എം. എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ 29 ദു​ബാ​യ് അ​ൽ റാ​ഷി​ദി​യ സ്പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് കെഎം​സി​സി യു​എ​ഇ ജ​ന​റ​ൽ സി​ക്ര. എ​ളേ​റ്റി​ൽ ഇ​ബ്രാ​ഹിം ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബാ​യ് ക​ഐം​സി​സി പ്ര​സി. അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ദു​ബാ​യി​ലെ സീ​നി​യ​ർ ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​മാ​യ അ​ബ്ദു​ൽ സ​ലാ​മി​ന് തൂ​ണേ​രി ക​ഐം​സി​സി സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഡ്വ: സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ , ഹം​സ പ​യ്യോ​ളി, ഹ​സ്സ​ൻ ചാ​ലി​ൽ,പ​റ​ന്പ​ത്ത് അ​ഷ്റ​ഫ് , സു​ബൈ​ർ വെ​ള്ളി​യോ​ട് ,ട​ഗ റ​ഫീ​ഖ്, റ​ഹീ​സ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റ​ഫീ​ഖ് പി.​കെ. (ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ), സി​ബി (മാ​ച്ച് റ​ഫ​റി), ബി​ജു, റ​ഫീ​ഖ് മീ​ര, സി​റാ​ജ്, ഷ​ബീ​ർ, വി​പി​ൻ, ഹ​സി​ക്, സ​ത്യ​ൻ, ജ​ലീ​ൽ, അ​ഷ്റ​ഫ് പേ​രാ​ന്പ്ര എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​കാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. അ​ബ്ദു​ൽ സ​ലാ​മി​നു​ള്ള അ​വാ​ർ​ഡ് പ​ത്രി​ക സു​ബൈ​ർ വെ​ള്ളി​യോ​ട് സ​ദ​സ്സി​ൽ അ​വ​ത​രി​പ്പി​ച്ചു. ട്രോ​ഫി വി​ത​ര​ണ ച​ട​ങ്ങി​ന് അ​ഡ്വ: സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് തെ​ക്ക​യി​ൽ, ഹ​സ്സ​ൻ ചാ​ലി​ൽ , അ​ഷ്റ​ഫ് പ​റ​ന്പ​ത്ത്, എ​സ്.​കെ.​റ​ഫീ​ഖ് , അ​സീ​സ് സ​അ​ബീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സു​ഫൈ​ദ് ഇ​രി​ങ്ങ​ണ്ണൂ​ർ, ടി.​എം.​അ​ഫ്സ​ൽ, ബ​ഷി​ർ ത​ട്ടാ​റ​ത്ത്, സു​ഹൈ​ൽ ഇ.​പി. മു​ഹ​മ്മ​ദ​ലി എ​ൻ.​കെ. യു​സ​ഫ് സ​മി എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.