സൗ​ദി​യി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്ക് ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു ലൈ​സ​ൻ​സ് ന​ൽ​കാ​ൻ ആ​ലോ​ച​ന
ദ​മാം: സൗ​ദി​യി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്ക് ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു ലൈ​സ​ൻ​സ് ന​ൽ​കാ​ൻ ആ​ലോ​ച​ന.​അ​തേ​സ​മ​യം വ​നി​ത​ക​ൾ​ക്ക് ടാ​ക്സി സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സൗ​ദി​യി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ന്നു വ​രു​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് വ​ക്താ​വ് തു​ർ​കി അ​ൽ തു​അ​യ്മി അ​റി​യി​ച്ചു. വ​നി​ത​ക​ൾ​ക്ക് ്രെ​ഡെ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഠ​നം.
വ​നി​ത​ക​ൾ​ക്ക് ടാ​ക്സി സേ​വ​നം ന​ട​ത്താ​ൻ അ​വ​സ​രം ഒ​രു​ക്കു​ക വ​ഴി തൊ​ഴി​ൽ ല​ഭ്യ​ത സൃ​ഷ്ടി​ക്കു​കൂ​ടി ഉ​ദ്ദേ​ശ​മു​ണ്ട്.

വി​ഷ​യ​ത്തെ കു​റി​ച്ച് പ​ഠി​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​തേ​ക സ​മി​തി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ക്കാ​നാ​ണ് സ​മ​തി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് വ​ക്താ​വ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും വ​നി​താ അ​ധ്യാ​പ​ക​രു​ടെ​യും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​നി​ത ടാ​ക്സി സ​ർ​വീ​സ് വ​ലി​യ തോ​തി​ൽ സ​ഹാ​യ​ക​മാ​കും.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു വി​ദേ​ശ​ത്ത് നി​ന്നും യോ​ഗ്യ​രാ​യ വ​നി​ത​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം വ​നി​ത​ക​ൾ​ക്ക് ടാ​ക്സി സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം