എ​ൻ രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 3, 2017 10:20 AM IST
കു​വൈ​ത്ത്: മു​ൻ​മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം ക​ണ്ണൂ​ർ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നും ക​ണ്ണൂ​ർ രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നു​മാ​യി​രു​ന്ന എ​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ ച​ര​മ​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ഒ​ഐ​സി​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി എ​ൻ​ആ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ ബി​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ൽ​ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ രാ​ജേ​ഷ് ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ ഓ​ണ്‍​ലൈ​ൻ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ, അ​ഖി​ലേ​ഷ് മാ​ലൂ​ർ എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ എം ​കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ