രോ​ഹിം​ഗ്യ​ർ​ക്കാ​യി ന​ട​ത്തി​യ വ​സ്ത്ര ശേ​ഖ​ര​ണാ​ഹ്വാ​നം ജി​ദ്ദ സ​മൂ​ഹം ഏ​റ്റെ​ടു​ത്തു
Tuesday, October 3, 2017 10:22 AM IST
ജി​ദ്ദ : ബം​ഗ്ലാ​ദേ​ശി​ൽ ക​ഴി​യു​ന്ന രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി ജി​ദ്ദ ഇ​സ്ലാ​മി​ക് ദ ​അ​വ കൗ​ണ്‍​സി​ൽ (ഐ​ഡി​സി) ന​ട​ത്തി​യ വ​സ്ത്ര ശേ​ഖ​ര​ണാ​ഹ്വാ​നം ജി​ദ്ദ സ​മൂ​ഹം ഏ​റ്റെ​ടു​ത്തു. ഐ​ഡി​സി ആ​സ്ഥാ​ന​മാ​യ ഷ​റ​ഫി​യ ധ​ർ​മ്മ​പു​രി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വ​സ്ത്ര ശേ​ഖ​ര​ണ യ​ജ്ഞം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ പി​ന്തു​ണ കൊ​ണ്ട് വ​ൻ വി​ജ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഫേ​സ്ബു​ക്ക് വ​ഴി​യും വാ​ട്സ​പ്പ് വ​ഴി​യും ന​ട​ത്തി​യ ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തെ കാ​ന്പ​യി​ൻ വ​ഴി നാ​ല​ര​ട​ണ്‍ വ​സ്ത്ര​ങ്ങ​ളാ​ണ് ധ​ർ​മ്മ​പു​രി​യി​ലെ​ത്തി​യ​ത്. ആ​ളു​ക​ൾ വ​സ്ത്ര​ങ്ങ​ൾ ധ​ർ​മ്മ​പു​രി​യി​ൽ എ​ത്തി​ച്ച​തി​നു​പു​റ​മേ ജി​ദ്ദ​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​സ​രി​ച്ചു ഐ​ഡി​സി പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ട് ചെ​ന്നാ​ണു ഭൂ​രി​പ​ക്ഷം വ​സ്ത്ര​ങ്ങ​ളും ശേ​ഖ​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ