പ്ര​ഥ​മ ഇ​ൻ​ഡോ ഗ്ലോ​ബ​ൽ ടെ​ക് അ​വാ​ർ​ഡ് ഡോ. ​വി​ജ​യ​കു​മാ​റി​ന്
Tuesday, October 3, 2017 10:24 AM IST
ദോ​ഹ: ഇ​ന്ത്യ​യി​ലെ വി​വി​ധ ടെ​ക്നോ​ള​ജി സം​രം​ഭ​ങ്ങ​ളെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രൂ​പീ​കൃ​ത​മാ​യ ഇ​ൻ​ഡോ ഗ്ലോ​ബ​ൽ ടെ​ക്കി​ന്‍റെ പ്ര​ഥ​മ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് പ്ര​മു​ഖ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ഞ്ജ​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി അ​റു​പ​തോ​ളം പേ​റ്റ​ന്‍റു​ക​ളു​ടെ ഉ​ട​മ​യു​മാ​യ രാ​ജാ വി​ജ​യ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ സ്ക​ലീ​ൻ സൈ​ബ​ർ നെ​റ്റി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ​. രാ​ജ സ​സ്റ്റ​യി​ന​ബി​ൾ എ​ന​ർ​ജി, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്, പ​വ​ർ സി​സ്റ്റം​സ് തു​ട​ങ്ങി വി​വി​ധ ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ ലോ​കോ​ത്ത​ര സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ്യ​ക്തി​യാ​ണ്. ദു​ബാ​യി​ലെ ഡ​ബ്ലു ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഗ്ലോ​ബ​ൽ ടെ​ക് ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ധീ​ഖ് മു​ഹ​മ്മ​ദ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

പ്ര​മു​ഖ നാ​നോ ടെ​ക്നോ​ള​ജി സ​യ​ന്‍റി​സ്റ്റ് ഡോ. ​മ​ദ​ൻ അ​യ്യ​ങ്കാ​ർ, സൗ​ദി ടൂ​റി​സം കൗ​ണ്‍​സി​ൽ ലൈ​സ​ൻ​സിം​ഗ് വി​ഭാ​ഗം സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ഹ​സ​ൻ അ​ൽ അം​രി, ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ്, ബാ​ബാ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​ന്ത്യ​ൻ ശാ​സ്ത്ര​ഞ്ജ​രു​ടെ സം​ഭാ​വ​ന​ക​ളെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​നി​മ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ വി​ക​സ​ന കു​തി​പ്പി​ന് ആ​ക്കം കൂ​ട്ടു​ക​യു​മാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ഗ്ലോ​ബ​ൽ ടെ​ക് ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ധീ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.