സൈ​ദ​ല​വി പു​തി​യ​വ​ള​പ്പി​ൽ ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​വ്: ഐ​എം​സി​സി ജി​ദ്ദ ക​മ്മി​റ്റി
Tuesday, October 3, 2017 10:25 AM IST
ജി​ദ്ദ: എ​സ്എ എ​ന്ന സൈ​ദ​ല​വി പു​തി​യ​വ​ള​പ്പി​ലി​ന്‍റെ വി​ട വാ​ങ്ങ​ലി​ലൂ​ടെ ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മ​റ്റൊ​രു വ​ക്താ​വി​നെ കൂ​ടി​യാ​ണ് മ​തേ​ത​ര കേ​ര​ള​ത്തി​ന് ന​ഷ്ട്ട​മാ​യി​രി​ക്കു​ന്ന​തെ​ന്നു ഐ​എം​സി​സി ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ ജീ​വി​താ​ന്ത്യം വ​രെ ആ​ദ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു നി​ന്ന അ​ദ്ദേ​ഹം സ​ത്യ​സ​ന്ത​ത​യോ​ടെ​യും വി​ന​യ​ത്തോ​ടെ​യും ത​ന്‍റെ വ​ഴി​കാ​ട്ടി​ക​ളാ​യ പി​താ​വി​ന്‍റെ​യും സേ​ട്ട് സാ​ഹി​ബി​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്ന് ആ​ദ​ർ​ശ​ത്തി​ൽ നി​ന്ന് വേ​തി​ച​ലി​ക്കാ​നോ ത​യ്യാ​റാ​യി​രു​ന്നി​ല്ല. കേ​യി കൊ​ട്ടാ​ര​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന അ​ദ്ദേ​ഹം അ​ന്ത്യ​കാ​ലം സ​ല​മാ​ൻ എ​ന്ന ര​ണ്ടു​മു​റി വീ​ട്ടി​ലാ​ണെ​ന്ന് അ​റി​യു​ന്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ളി​ത​ജീ​വി​തം മാ​തൃ​ക​യാ​വു​ന്ന​ത്.

ഒ​ന്നും നേ​ടാ​ന​ല്ല, മ​റി​ച്ചു നന്മയു​ടെ എ​ന്തെ​ങ്കി​ലും ഒ​രം​ശം വി​ത​റു​ക​യാ​ണ് ജീ​വി​ത​ത്തി​ന്‍റെ ല​ക്ഷ്യം എ​ന്ന് വി​ശ്യാ​സി​ച്ചു പോ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ല്ലൊ​രു മാ​തൃ​ക പു​രു​ഷ​നെ​യാ​ണ് സ​മൂ​ഹ​ത്തി​നു ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഹം​സ പ​ള്ളി​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ന​സീ​ർ വാ​വ​കു​ഞ്ഞ് (കെഎം​സി​സി), മു​ഹ​മ്മ​ദ് അ​ലി കോ​ട്ട (ന്യൂ​ഏ​ജ് ), ഇ​സ്മാ​യി​ൽ ക​ല്ലാ​യി ( പ്ര​വാ​സി) നാ​സ​ർ ചാ​വ​ക്കാ​ട് (ഐ.​ഡി.​സി ),കെ.​പി അ​ബൂ​ബ​ക്ക​ർ (ഐ.​എം.​സി സി), ​സ​വാ​ദ് പേ​രാ​ന്പ്ര (ജെ​ഐ​സി), റ​ഷീ​ദ് ഒ​ഴു​ർ (പി​സി​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ