മ​സ്ക​റ്റി​ൽ എ​ൽ​ദോ ബാ​വാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച
Wednesday, October 4, 2017 10:44 AM IST
മ​സ്ക​റ്റ്: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ കോ​ത​മം​ഗ​ല​ത്തു ക​ബ​റ​ട​ങ്ങ​യി​രി​ക്കു​ന്ന പ​രി. എ​ൽ​ദോ മോ​ർ ബ​സോ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ ആ​റ് വെ​ള്ളി​യാ​ഴ്ച ആ​ച​രി​ക്കും. ചാ​പ്പ​ലി​ൽ രാ​വി​ലെ 7.30 മു​ത​ൽ പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, തു​ട​ന്ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബ്ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന, ധൂ​പ​പ്രാ​ർ​ത്ഥ​ന, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ശു​ശ്രു​ഷ​ക​ൾ​ക്ക് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ലോ​സ് മോ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വി​കാ​രി ഫാ. ​ബേ​സി​ൽ വ​റു​ഗീ​സ് പ​തി​യാ​ര​ത്തു​പ​റ​ന്പി​ൽ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി പി.​വി. എ​ൽ​ദോ, ട്ര​സ്റ്റി ജി​ബി​ൻ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം