ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് സ്വീ​ക​ര​ണം
Wednesday, October 4, 2017 10:44 AM IST
ജി​ദ്ദ : ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ സേ​വ​ന​ത്തി​നാ​യി എ​ത്തി​യ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു. ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ലും, ഹ​റം പ​രി​സ​ര​ത്തും മി​ന​യി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​റു​ന്നൂ​റി​ല​ധി​കം വ​രു​ന്ന വ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഷ​റ​ഫി​യ ല​ക്കി ദ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ഹ​ജ്ജ് മി​ഷ​ൻ പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സാ​ന്നി​ധ്യ​മ​രു​ളും. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക അം​ഗീ​കാ​ര പ​ത്ര​ങ്ങ​ളും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും .