വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പ് ദേ​ശീ​യ പ്രാ​ധാ​ന്യ​മർഹിക്കുന്നതെന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ
മ​നാ​മ: രാ​ജ്യ​ത്തെ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പി​ന് ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും വോ​ട്ട​ർ​മാ​ർ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം.​ഷാ​ജി ബ​ഹ്റൈ​നി​ൽ പ​റ​ഞ്ഞു. ബ​ഹ്റൈ​ൻ കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി മ​നാ​മ കെഎം​സി​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ങ്ങ​ര മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം അ​നു​കൂ​ല​മാ​യാ​ലും പ്ര​തി​കൂ​ല​മാ​യാ​ലും അ​തി​ന് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു പ്രാ​ധാ​ന്യ​വു​മി​ല്ല. അ​തേ​സ​മ​യം ബി​ജെ​പി​യും വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ളും കേ​ര​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നും വ​ർ​ഗ്ഗീ​യ​ത​ക്കു​മെ​തി​രെ​യാ​ണ് കേ​ര​ള മ​ന​സ്സ് എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടാ​വ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ കാ​പ​ട്യം കാ​ണി​ക്കു​ന്ന സി​പി​എ​മ്മി​നെ​യും നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബ​ഹ്റൈ​ൻ കെഎം​സി​സി കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് എ​സ് വി ​ജ​ലീ​ൽ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി നേ​താ​വ് ചെ​ന്പ​ൻ ജ​ലാ​ൽ, മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി ​കെ അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് മു​ൻ മ​ല​പ്പു​റം ജി​ല്ലാ ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് വി ​എ​ച്ച് അ​ബ്ദു​ല്ല സാ​ഹി​ബ് തു​ട​ങ്ങി​യ നേ​താ​ക്ക​ളും ക​ഐം​സി​സി സം​സ്ഥാ​ന ജി​ല്ല ഏ​രി​യാ നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

ഷം​സു​ദ്ദീ​ൻ വ​ള​ഞ്ചേ​രി , ഷാ​ഫി കോ​ട്ട​യ്ക്ക​ൽ, ഉ​മ്മ​ർ മ​ല​പ്പു​റം, മു​സ്ത​ഫ പു​റ​ത്തൂ​ർ, മൗ​സ​ൽ മൂ​പ്പ​ൻ തി​രൂ​ർ, റി​യാ​സ് ഓ​മാ​നൂ​ർ തു​ട​ങ്ങി​യ മ​ല​പ്പു​റം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ അ​ഞ്ച​ച്ച​വ​ടി സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി റി​യാ​സ് വെ​ള്ള​ച്ചാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ിൃശ2017ീ​രേ04​സാ​ബ​വെ​മ​ഷ​ശ.​ഷു​ഴ