ആർഎസ് സി ജിദ്ദ സെൻട്രൽ സാഹിത്യോത്സവ്: ഒഡീഷൻ ഒക്ടോബർ ആറിന്
Thursday, October 5, 2017 2:53 AM IST
ജിദ്ദ: പ്രവാസി മലയാളികൾക്ക് വേണ്ടി രിസാല സ്റ്റഡി സർക്കിൾ ജിദ്ധ ഘടകം സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന് മുന്നോടിയായുള്ള ഒഡീഷൻ ഒക്ടോബർ ആറാം തീയതി വെള്ളിയാഴ്ച ജിദ്ദയിൽ എട്ടു കേന്ദ്രങ്ങളിൽ നടക്കും.

എട്ടു വിഭാഗങ്ങളിലായി 67 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്ന മത്സരങ്ങളിൽ .കുട്ടികൾ, വിദ്യാർഥികൾ,വിദ്യാർഥിനികൾ,മുപ്പത് വയസുവരെയുള്ള പുരുഷൻമാർ,വനിതകൾ തുടങ്ങിയവർക്ക് മത്സരിക്കാം.

വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഒഡീഷനുകളിൽ പങ്കെടുക്കാൻ ൃരെഷലറ@ഴാമശഹ.രീാ എന്ന മെയിൽ ഐഡിയിലോ 0542807029 എന്ന വാട്ട്സ് ആപ്പ് നന്പറിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂർ