ടീ​ൻ​സ് ക്ലാ​സ് 7ന് ​തു​ട​ങ്ങും
Friday, October 6, 2017 6:15 AM IST
ദു​ബാ​യ്: കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​വേ​ണ്ടി മ​ത​കാ​ര്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി ദു​ബാ​യ് ഹം​രി​യ്യ​യി​ലു​ള്ള ദാ​റു​ൽ ബി​ർ സൊ​സൈ​റ്റി സ്റ്റ​ഡി സെ​ൻ​റ​റി​ൽ ടീ​ൻ​സ് ക്ലാ​സ് തു​ട​ങ്ങു​ന്നു. ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 8 മു​ത​ൽ 1.30 വ​രെ​യാ​ണ് ക്ലാ​സ്. വി​ദ്യാ​ഭ്യാ​സ, സൈ​ക്കോ​ള​ജി വി​ദ​ഗ്ധ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക പാ​ന​ൽ ത​യ്യാ​റാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​രം അ​റ​ബി​ക് ഭാ​ഷ, സ്പോ​ക്ക​ണ്‍ അ​റ​ബി​ക്, ഖു​ർ​ആ​ൻ, ച​രി​ത്രം, വി​ശ്വാ​സം, സ്വ​ഭാ​വം, ഇ​സ്ലാ​മി​ക വ്യ​ക്തി​ത്വം, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ. 13 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. ദു​ബാ​യി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 055 7024546 / 050 7647063 / 056 7361692.