ഒ​ഐ​സി​സി കു​വൈ​റ്റ് "പു​ര​സ്കാ​ര സ​ന്ധ്യ 2017' ന​വം​ബ​ർ 23 ന്
Saturday, October 7, 2017 5:05 AM IST
കു​വൈ​ത്ത് സി​റ്റി: ഒ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി) കു​വൈ​റ്റ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ലാ സാ​ഹി​ത്യ മ​ൽ​സ​ര​ങ്ങ​ളി​ലെ (രം​ഗോ​ൽ​സ​വ് 2017) വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന ദാ​നം ന​ൽ​കു​വാ​നാ​യി ന്ധ​പു​ര​സ്കാ​ര സ​ന്ധ്യ 2017’’ ന​ട​ത്ത​ന്നു.

ന​വം​ബ​ർ 23ന് (​വ്യാ​ഴം) വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഉ​മ്മ​ൻ ചാ​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​വൈ​ത്തി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പു​ര​സ്കാ​ര സ​ന്ധ്യ​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ