റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസി സാമൂഹ്യ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അലി താണിയനു കേളി പ്രവർത്തകർ യാത്രയയപ്പു നൽകി. 30 വർഷമായി റിയാദിലെ ഒരു കിച്ചണ്‍ കാബിനറ്റ് കന്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പുലമന്തോൾ സ്വദേശിയായ അലി, കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ച് വരികയായിരുന്നു.
ഏരിയ വൈസ് പ്രസിഡന്റ് സമദ് ചാത്തോളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനർ ദസ്തക്കീർ, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം റഷീദ് മേലേതിൽ, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, വൈസ് പ്രസിഡന്റ് സുധാകരൻ, ബത്ത ഏരിയ പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര സാംസ്കാരിക കമ്മിറ്റി കണ്‍വീനർ ടി. ആർ സുബ്രഹ്മണ്യൻ, രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാരായ അനിൽ അറക്കൽ, ശിവദാസൻ, ഏരിയ ട്രഷറർ സി.ടി. പ്രകാശൻ, കേളി സൈബർവിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ബാബുരാജ്, കെ.പി കൃഷ്ണൻ, സാജിദ് കാളികാവ്, സുരേഷ് ചന്ദ്രൻ, കെ.പി. ബാബു, രാജേഷ് പുളിക്കൽ, രജീഷ് പിണറായി, രാജേഷ് കാടപ്പടി, മുരളീധരൻ, കെ.ടി ബഷീർ, ഇസ്മയിൽ തടായിൽ, മോഹൻദാസ്, ശശികുമാർ, ഹുസൈൻ, ധനേഷ്, ഷാജി, അലി താണിയൻ എന്നിവർ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിക്കുവേണ്ടി ഏരിയ സെക്രട്ടറി പ്രഭാകരൻ ഉപഹാരം നൽകി.
റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ