ദമാം ബാഡ്മിന്‍റണ്‍ ഓപ്പണ്‍ 2 നവംബർ മൂന്നു മുതൽ
Wednesday, October 11, 2017 11:58 AM IST
ദമാം: ഇവൻലോഡ് ബാഡ്മിന്‍റണ്‍ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദമാം ബാഡ്മിന്‍റണ്‍ ഓപ്പണ്‍ 2 നവംബർ മൂന്നിന് തുടക്കം കുറിക്കും. ദമാം ഖാലിദിയ കോർട്ടിലാണ് മത്സരം. മെഗാ ടൂർണമെന്‍റിൽ സീനിയർ, ജൂണിയർ വിഭാഗങ്ങളിലായാണ് മത്സരം.

മൂന്ന്, നാല് തീയതികളിൽ സീനിയർ വിഭാഗത്തിലും 17, 18 തീയതികളിൽ ജൂണിയർ വിഭാഗത്തിലുമാണ് മത്സരങ്ങൾ. മേളയിൽ 600 ലധികം കളിക്കാർ മാറ്റുരക്കും. സൗദി അറേബ്യയെ കൂടാതെ ജോർദാൻ, ഈജിപ്ത്, സിറിയ, ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപുർ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാർ പങ്കെടുക്കും.

ജൂണിയർ വിഭാഗത്തിൽ ജിദ്ദ, റിയാദ്, ജിസാൻ, ജുബൈൽ, അബഹ, അസിർ, അൽഹസ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള ആണ്‍കുട്ടികൾ മേളയിൽ മാറ്റുരക്കും.

വാർത്താസമ്മേളനത്തിൽ ക്ലബ് പ്രസിഡന്‍റ് ടോണി മാത്യൂ, ടൂർണമെന്‍റ് കമ്മിറ്റി ഭാരവാഹികളായ മൻസൂർ അലി, ഗണേഷ് പ്രസാദ്, നൗഫൽ നാസർ, റെനിൻ വിൽസണ്‍, മുഹമ്മദ് അസ് ലം, ബിനു തോമസ്, കെ.എം. സാബിഖ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം