കെഫാക് സോക്കർ ലീഗ് : ബിഗ്ബോയ്സ്, സി.എഫ്.സി.സാൽമിയ, മാക് കുവൈത്ത്, സോക്കർ കേരള ടീമുകൾക്ക് ജയം
Thursday, October 12, 2017 4:38 AM IST
കുവൈത്ത്: കെഫാക് സോക്കർ ലീഗ് ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ ബിഗ് ബോയ്സ് , സി.എഫ്.സി.സാൽമിയ , മാക് കുവൈത്ത്, സോക്കർ കേരള ടീമുകൾക്ക് ജയം . ആദ്യ മത്സരത്തിൽ സി.എഫ്.സി സാൽമിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽശബാബ് പരാജയപ്പെടുത്തി . സി.എഫ്.സി.ക്കു വേണ്ടി ഹസൻ , സർതാജ് എന്നിവരാണ് ഗോളുകൾ നേടിയത് അൽശബാബിനു വേണ്ടി ഉമ്മറാണ് ഗോൾ നേടിയത് .രണ്ടാം മത്സരത്തിൽ ബിഗ്ബോയ്സ് എഫ്.സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്പാർക്സ് എഫ്.സി.യെ പരാജയപ്പെടുത്തി . വിജയികൾക്ക് വേണ്ടി ഇൻസമാമും , നവാഫുമാണ് ഗോൾ നേടിയത് .തുല്യ ശക്തികളുടെ പോരാട്ടം കണ്ട മൂന്നാം മത്സരത്തിൽ മാക് കുവൈത്ത് ശക്തരായ സിൽവർ സ്റ്റാർ എഫ്.സി യെ ഒരു ഗോളിന് പരാജയപ്പെടുത്തി . സജെയ്ഷ് ആണ് മാക് കുവൈത്തിന്‍റെ വിജയ ഗോൾ നേടിയത് . അവസാന മത്സരത്തിൽ സെബാസ്റ്റിൻറെ ഹാട്രിക്കിന്‍റെ മികവിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സോക്കർ കേരള യങ് ഷൂട്ടേർസ് അബ്ബാസിയയെ പരാജയപ്പെടുത്തി ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനം നില നിർത്തി . യങ് ഷൂട്ടേർസിന് വേണ്ടി അനസ് ഒരു ഗോൾ നേടി .

മാസ്റ്റേഴ്സ് ലീഗിൽ സിൽവർ സ്റ്റാർ എഫ്.സി - ഫഹാഹീൽ ബ്രദേഴ്സിനെയും (1 0) , സോക്കർ കേരളാ - ബ്രദേഴ്സ് കേരളയെയും ( 2 0 ) മലപ്പുറം ബ്രദേഴ്സ് - അൽശബാബിനെയും ( 1 0))പരാജയപ്പെടുത്തിയപ്പോൾ ട്രിവാൻഡ്രം , സ്ട്രൈക്കേഴ്സ് - കുവൈത്ത് കേരളാ സ്റ്റാർസ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി ഷാഫി (സിൽവർ സ്റ്റാർ എഫ്.സി ) ഷക്കീർ (സോക്കർ കേരള ) അനീഷ് (കുവൈത്ത് കേരളാ സ്റ്റാർസ് ) യാഹൂട്ടി (മലപ്പുറം ബ്രദേഴ്സ് ) എന്നിവരെയും സോക്കർ ലീഗിൽ റഫീഖ് (ബിഗ് ബോയ്സ് എഫ്.സി ) സർതാജ് (സി.എഫ്.സി.സാൽമിയ ) ബാസിം (മാക് കുവൈത്ത് ) തിരഞ്ഞെടുത്തു . പാലക്കാട് അസോസിയേഷൻ കുവൈത്ത് പ്രസിഡന്‍റ് കുമാർ, കല കുവൈത്ത് ഭാരവാഹികളായ സജി , ഹിക്മത്ത് തോട്ടുങ്കൽ എന്നിവരും സന്നിഹിതരായിരുന്നു .നാളെ ഗ്രൂപ്പ് ബി യിലെ യിലെ മത്സരങ്ങൾ നടക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ