ബിഷപ് മൂർ കോളജ് അലൂംനി ഓണാഘോഷം സംഘടിപ്പിച്ചു
Saturday, October 14, 2017 9:01 AM IST
കുവൈത്ത്: ബിഷപ് മൂർ കോളജ് അലൂംനി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ ആറിന് ഓർമ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ പൂർവ്വവിദ്യാർഥി റവ. ഡോ. ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു.

തുടർന്നു ഓണാഘോഷങ്ങളോടനുബന്ധിച്ച് മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഗാനമേള, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

അലൂംനി അസോസിയേഷൻ പ്രസിഡന്‍റ് ജെറി ജോണ്‍ കോശി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ജോബിൻ ബാബു, കണ്‍വീനർ ഫ്രാൻസിസ് ലോറൻസ്, സാം പൈനുംമൂട്, ബാബുജി ബത്തേരി, എ.ഐ കുര്യൻ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ശ്യാം ശിവൻ, പൗർണമി സംഗീത്, ലേഖാ ശ്യാം, ധന്യ ലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ