ആലപ്പുഴയുടെ ഓണം ഈദ് സംഗമം
Saturday, October 14, 2017 9:21 AM IST
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഈദ് സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി പി.പി നാരായണൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം അജിത് കുമാർ, രക്ഷാധികാരി ബാബു പനന്പള്ളി, സാം പൈനുംമൂട്, അഡ്വ. ജോണ്‍ തോമസ്, ബാബു വര്ഗീസ്, മാത്യു ചെന്നിത്തല, വനിതാ വിഭാഗം ചെയർപേഴ്സണ്‍ സുചിത്ര സജി, ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ, പ്രോഗ്രാം കണ്‍വീനർ തോമസ് പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി പി.പി നാരായണന് സംഘനയുടെ ഉപഹാരം പ്രസിഡന്‍റ് രാജീവ് നടുവിലേമുറി നൽകി. പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം അജിത് കുമാറിനെ രക്ഷാധികാരി ബാബു പനന്പള്ളി പൊന്നാട അണിയിച്ചു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ജേക്കബ് എബ്രഹാമിന് സംഘടനയുടെ വൈസ് പ്രസിഡന്‍റ് ബിനോയ് ചന്ദ്രനും, തോമസ് ഉമ്മന് വൈസ് പ്രസിഡന്‍റ് ഫിലിപ്പ് സി.വി തോമസും മൊമെന്േ‍റാ സമ്മാനിച്ചു.

കോമഡി മിമിക്രി കലാകാരൻ മാരായ ഹസീബ് പൂനൂരും ശ്രീഷൻ എ.ആർ, ഇബ്രാഹിം മുവാറ്റുപുഴ എന്നിവർ അവതരിപ്പിച്ച സ്റ്റേജ് ഷോയും, ഡി.കെ ഡാൻസ് അവതരിപ്പിച്ച നൃത്തവും, ജി.എസ് പിള്ളയും സംഘവും അവതരിപ്പിച്ച തുടിതാളവും അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണ സദ്യയും ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടി.

കൾച്ചറൽ സെക്രട്ടറി നൈനാൻ ജോണ്‍ കലാകാര·ാരെ സദസിനു പരിചയപ്പെടുത്തി. കോമഡി മിമിക്രി കലാകാര·ാർക്ക് സക്കറിയ കുരുവിള, സിറിൽ അലക്സ് ജോണ്‍ ചന്പക്കുളം, റഹ്മാൻ പുഞ്ചിരി എന്നിവർ സംഘടനയുടെ ഉപഹാരം സമ്മാനിച്ചു. സിബി പുരുഷോത്തമനും പൗർണമി സംഗീതും വേദി നിയന്ത്രിച്ചു.

കുവൈത്തിലെ പ്രസിദ്ധ സംവിധായകൻ സിജോ ഏബ്രഹാം ആലപ്പുഴക്കരെ കോർത്തിണക്കി മ്യൂസിക് ആൽബം ചിത്രീകരിച്ചു എന്നുള്ളത് ആഘോഷത്തിന്‍റെ ഒരു പ്രത്യേകതയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ