രാഷ്ട്രീയ പ്രവർത്തനംകൊണ്ട് ലക്ഷ്യമാക്കേണ്ടത് സഹജീവി സ്നേഹവും കരുണയും : സയിദ് മുനവറലി ശിഹാബ് തങ്ങൾ
Saturday, October 14, 2017 9:22 AM IST
ദുബായ്: സഹജീവി സ്നേഹവും കരുണയും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് രാഷ്ട്രീയ പ്രവർത്തനംകൊണ്ട് ലക്ഷ്യമാക്കേണ്ടതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ന·യുടെ രാഷ്ട്രീയത്തിന് എക്കാലത്തും പ്രസക്തിയുണ്ടെന്നും അതിനുമാത്രമേ സ്ഥായിയായ നിലനിൽപ്പും സ്വീകാര്യതയും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. ന്ധരാഷ്ട്രീയം മനുഷ്യ ന·ക്ക്’ എന്ന പ്രമേയത്തിൽ ദുബായ് പാലക്കാട് ജില്ലാ കെ എംസിസി സംഘടിപ്പിച്ച പാലക്കാട് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് പതിറ്റാണ്ടിലേറെ പാലക്കാട് ജില്ലയിലെ മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സിഎഎംഎ കരീമിനുള്ള സ്നേഹാദരത്തിന്‍റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വ്യവസായ, വാണിജ്യ രംഗത്ത് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഇറാം ഗ്രൂപ്പ് സിഎംഡി ഡോ: സിദ്ദീഖ് അഹമദിനെ മികച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. ഇരുവർക്കുമുള്ള ഉപഹാരങ്ങൾ മുനവറലി തങ്ങൾ സമ്മാനിച്ചു. യൂത്ത് ബിസിനസ് അവാർഡ് എം.പി. അലിക്കുട്ടിക്കും കൾച്ചറൽ അവാർഡ് യൂസുഫ് കാരക്കാടിനും സമർപ്പിച്ചു.

ചടങ്ങിൽ കെ.എം. ഷാജി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആർദ്രതയുടെ രാഷ്ട്രീയമാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ നേതാക്കളുടെ ന·യെ അംഗീകരിക്കാനും അവരുടെ പാത പിൻപറ്റാനും പുതിയ തലമുറ പഠിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ദുബായ് കെ എംസിസി വൈസ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാന്പി ആമുഖ പ്രഭാഷണം നടത്തി. ദുബായ് കെ എംസിസി പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഫൈസൽ തുറക്കൽ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ബാവ ഹാജി, യുഎഇ കെ എംസിസി ജനറൽസെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ.അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മായിൽ, സിറാജ് ആമയൂർ, അഡ്വ: സാജിദ് അബൂബക്കർ, ആർ. അബ്ദുൽ ശുക്കൂർ, അഷ്റഫ് കൊടുങ്ങല്ലൂർ, യൂസുഫ് മാസ്റ്റർ, ജനറൽസെക്രട്ടറി ഒ.പി. ലത്തീഫ് സെക്രട്ടറി ടി.എം.എ. സിദ്ദീഖ് സംസാരിച്ചു. നസീർ തൃത്താല, ഗഫൂർ എറവക്കാട്, ഉമ്മർ തൃത്താല, മുഹമ്മദലി ചളവറ, ജലീൽ ഷോർണൂർ, നാസർ അച്ചിപ്ര എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ