ആർഎസ് സി കുവൈത്ത് നാഷണൽ സാഹിത്യോത്സവ് 2017 ബ്രോഷർ പ്രകാശനം ചെയ്തു
Monday, October 16, 2017 4:24 AM IST
കുവൈത്ത് : ആർഎസ് സി ഒരുക്കുന്ന ഒന്പതാമതു സാഹിത്യോത്സവിനുള്ള ബ്രോഷർ ടിവിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം ഹൈദർ അലി ഐസിഎഫ് നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമിക്ക് നൽകി നിർവഹിച്ചു. സാഹിത്യോത്സവിൽ ഇത്തവണ എട്ടു വിഭാഗങ്ങളിലായി 67 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. ഒക്ടോബർ ആദ്യവാരം യൂണീറ്റ് തലങ്ങളിൽ സമാരംഭം കുറിച്ച കലാ സാഹിത്യ മത്സരങ്ങൾക്ക് സെക്ടർ സെൻട്രൽ തല മത്സരങ്ങൾക്ക് ശേഷം, നവംബർ 17 -നു ഫഹാഹീൽ ഫിലിപ്പൈൻ സ്കൂളിൽ നടക്കുന്ന ദേശീയ മത്സരത്തോടെ തിരശീല വീഴും.

ടിവിഎസ് ഗ്രൂപ്പ് ഫിനാൻസ് മാനേജർ ആരിഫ്, അബ്ദുല്ലഹ് വടകര, എൻജിനിയർ അബു മുഹമ്മദ്, സി ടി അബ്ദുൽ ലത്തീഫ്, ജാഫർ ചപ്പാരപ്പടവ്, സാദിഖ് കൊയിലാണ്ടി എൻജിനിയർ റാഷിദ് ചെറുശോല, റഫീഖ് കൊച്ചന്നൂർ, ശിഹാബ് വാണിയന്നൂർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ