ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള​താ​ണ് പാ​ഴാ​ക്കാ​നു​ള്ള​ത​ല്ല: നി​സാ​ർ മൊ​യ്തീ​ൻ
Monday, October 16, 2017 9:37 AM IST
ദോ​ഹ: ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള​താ​ണെ​ന്നും ഒ​രു നി​ല​ക്കും ഭ​ക്ഷ​ണം പാ​ഴാ​ക്കു​വാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും ഡോ​ണ്ട് വേ​സ്റ്റ് ഫു​ഡ് എ​ന്ന എ​ൻ​ജി​ഒ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ നി​സാ​ർ മൊ​യ്തീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ള​സ് സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വ്യാ​പ​ക​മാ​യി പാ​ഴാ​ക്ക​പ്പെ​ടു​ന്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഒ​രു നേ​ര​ത്തെ ആ​ഹാ​രം പോ​ലും ല​ഭി​ക്കാ​തെ ക​ഴി​യു​ന്ന ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. പ​ല രാ​ജ്യ​ങ്ങ​ളി​ലും പാ​ഴാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും ധാ​രാ​ള​മാ​ളു​ക​ളു​ടെ പ​ട്ടി​ണി ദൂ​രീ​ക​രി​ക്കു​വാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സാം​സ്കാ​രി​ക വേ​ദി​ക​ളും ഗ​വ​ണ്‍​മെ​ന്‍റ് വ​കു​പ്പു​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും പി​ഴ ചു​മ​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ വ​രെ​യു​ണ്ട്. നാം ​പാ​ഴാ​ക്കു​ന്ന ഭ​ക്ഷ​ണം മ​റ്റാ​രു​ടെ​യൊ​ക്കെ​യോ അ​വ​കാ​ശ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ആ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് സാം​സ്കാ​രി​ക ലോ​ക​ത്ത് ന​ട​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും സം​ഘ​ട​ന​ക​ളു​മൊ​ക്ക കൈ​കോ​ർ​ത്താ​ൽ ഈ ​രം​ഗ​ത്ത് ആ​ശാ​വ​ഹ​മാ​യ മാ​റ്റേ​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഭ​ക്ഷ​ണം മ​നു​ഷ്യ​ന്‍റെ മൗ​ലി​ക​മാ​യ ആ​വ​ശ്യ​മാ​ണെ​ന്നും ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​മാ​ണ് ഓ​രോ സ​മൂ​ഹ​ത്തി​ന്‍റേയും ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ് ഫോ​റം ഉ​പാ​ധ്യ​ക്ഷ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​പ​ഭോ​ഗ സം​സ്കാ​രം മ​നു​ഷ്യ​നി​ലു​ണ്ടാ​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ങ്ങ​ളെ തി​രു​ത്തു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് ലോ​ക ഭ​ക്ഷ്യ ദി​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖ​ത്ത​ർ ക​ഐം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം നി​അ്മ​തു​ല്ല കോ​ട്ട​ക്ക​ൽ, വി​റ്റാ​മി​ൻ പാ​ല​സ് റീ​ജ്യ​ണ​ൻ ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ക് എ​ന്നി​വ​രും ഭ​ക്ഷ്യ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.