പു​ക​വ​ലി ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ധാ​ന വെ​ല്ലു​വി​ളി: ഡോ. ​ദി​ലീ​പ് രാ​ജ്
Tuesday, October 17, 2017 9:13 AM IST
ദോ​ഹ: പു​ക​വ​ലി​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളും ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളാ​ണെ​ന്നും ഇ​തി​നെ​തി​രെ സ​മൂ​ഹം ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ൽ സു​ൽ​ത്താ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ദി​ലീ​പ് രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​രി​യ​റ്റ് മ​ർ​ക്കൂ​സ് ഹോ​ട്ട​ൽ ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ആ​ന്‍റി സ്മോ​ക്കിം​ഗ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്ത് വ​ർ​ഷം തോ​റും എ​ഴു​പ​ത് ല​ക്ഷ​ത്തോ​ള​മാ​ളു​ക​ൾ പു​ക​വ​ലി​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന പു​ക​വ​ലി​ക്കെ​തി​രെ സാ​മൂ​ഹ്യ കൂ​ട്ടാ​യ്മ രു​പ​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്.

ഡോ. ​സി​ജു ജേ​ക്ക​ബ് എ​ബ്ര​ഹാം, മ​ൻ​സൂ​ർ അ​ലി, ജം​ഷീ​ദ് എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു. കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​ഷീ​ദ പു​ളി​ക്ക​ൽ, അ​ഫ്സ​ൽ കി​ള​യി​ൽ, സി​യാ​ഹു​റ​ഹ്മാ​ൻ മ​ങ്ക​ട, ജോ​ജി​ൻ മാ​ത്യൂ, ശ​ര​ണ്‍ എ​സ് സു​കു, സ​അ​ദ് അ​മാ​നു​ല്ല, കാ​ജാ ഹു​സ്സ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​എം.​പി. ഹ​സ​ൻ കു​ഞ്ഞി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മ​രി​യ​റ്റ് ഹോ​ട്ട​ൽ ന​ഴ്സ് മി​ഷ​ൽ സ്വാ​ഗ​ത​വും കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.