സ്പോ​ർ​ട്ട​ക്ക് സ്പോ​ർ​ട്സ് അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് : സോ​ക്ക​ർ കേ​ര​ള ജേ​താ​ക്ക​ൾ
Wednesday, October 18, 2017 10:19 AM IST
മി​ശ്രി​ഫ് : സ്പോ​ർ​ട്ട​ക്ക് സ്പോ​ർ​ട്സ് ഷി​ഫ അ​ൽ ജ​സീ​റ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സോ​ക്ക​ർ കേ​ര​ള വി​ജ​യി​ക​ളാ​യി. ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ സി​എ​ഫ്സി സാ​ൽ​മി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സോ​ക്ക​ർ കേ​ര​ള പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വ്യാ​ഴാ​ഴ്ച​ക​ളി​ലാ​യി മി​ശ്രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ കു​വൈ​ത്തി​ലെ പ​തി​നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ പൊ​രു​തി​ക്ക​ളി​ച്ച സ്പോ​ർ​ട്ടി ഏ​ഷ്യ അ​ക്കാ​ദ​മി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സി​എ​ഫ്സി സാ​ൽ​മി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ലെ ശ​ക്ത​രാ​യ സോ​ക്ക​ർ കേ​ര​ള​യും എ​ക​ഐ​ഫ്സി​യും അ​ണി​നി​ര​ന്ന വാ​ശി​യേ​റി​യ ര​ണ്ടാം സെ​മി​യി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ സോ​ക്ക​ർ കേ​ര​ള വി​ജ​യി​ച്ചു. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളി​ന് മു​ന്നി​ട്ട് നി​ന്ന എ​ക​ഐ​ഫ്സി​യു​ടെ വ​ല​യി​ലേ​ക്ക് അ​വ​സാ​ന നി​മി​ഷം നേ​ടി​യ ഇ​ര​ട്ട ഗോ​ളി​ലൂ​ടെ സോ​ക്ക​ർ കേ​ര​ള മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ആ​ൻ​സ​ൻ റെ​ജി​യും (സ്പോ​ർ​ട്ടി ഏ​ഷ്യ), മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ശ​ര​ത്തി​നേ​യും (സോ​ക്ക​ർ കേ​ര​ള), ടോ​പ് സ്കോ​റാ​യി ശ്യാം ​ശ​ര​ത്തും ( സോ​ക്ക​ർ കേ​ര​ള ) തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. മ​ത്സ​ര​ങ്ങ​ൾ കേ​ഫാ​ക് റ​ഫ​റി​മാ​ർ നി​യ​ന്ത്രി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ, ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​ർ , സ്പോ​ർ​ട്ട​ക്ക് പ്ര​തി​നി​ധി​ക​ൾ എ​ന്നീ​വ​ർ പ​ങ്കെ​ടു​ത്തു. ഒ.​കെ റ​സാ​ക്ക് , ഷം​സു​ദ്ദീ​ൻ എ​ന്നീ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലെ പ​ഴ​യ കാ​ല ക​ളി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ