കെഎം​സി​സി സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​ങ്കെ​ടു​ക്കും
Wednesday, October 18, 2017 10:23 AM IST
മ​സ്ക​റ്റ്: മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഏ​രി​യാ ക​മ്മി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ കാ​ന്പ​യി​നി​ൽ അ​പേ​ക്ഷി​ച്ച മു​ഴു​വ​നാ​ളു​ക​ൾ​ക്കു​മു​ള്ള ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡു​ക​ൾ ത​യ്യാ​റാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നോ​ർ​ക്ക പ്ര​വാ​സി കാ​ർ​ഡ് ര​ജി​സ്ട്രേ​ഷ​നാ​യി മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​ങ്കെ​ടു​ക്കും അ​ക്ഷീ​ണ പ്ര​യ​ത്ന​മാ​ണ് ന​ട​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 20 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​റൂ​വി അ​ൽ​ഫ​ല​ജ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ടും.

സാം​സ്കാ​രി​ക കു​ടും​ബ സം​ഗ​മ​ത്തി​ൽ, കേ​ര​ളാ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി തു​ട​ങ്ങി​യ നേ​താ​ക്ക​ളോ​ടൊ​പ്പം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ, സാ​മൂ​ഹ്യ, വ്യ​വ​സാ​യ പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​ൻ ഷ​ഹ​ബാ​സ് അ​മ​ൻ ന​യി​ക്കു​ന്ന ഗ​സ​ൽ സ​ന്ധ്യ​യും വേ​ദി​യി​ൽ അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി മു​ഹ​മ്മ​ദ് സാ​ഹി​ബ് (ബ​ദ​ർ സ​മ) ചെ​യ​ർ​മാ​നും പൊ​ന്നാ​നി സൈ​ദ് ഹാ​ജി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം