'ഖു​ർ​ആ​ൻ നി​ങ്ങ​ളു​ടേ​ത് കൂ​ടി​യാ​ണ്' കാ​ന്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 27ന്
Wednesday, October 18, 2017 10:27 AM IST
കു​വൈ​ത്ത് സി​റ്റി: മാ​ന​വ​രാ​ശി​യു​ടെ മാ​ർ​ഗ​ദീ​പ​മാ​യ വി​ശു​ദ്ധ ഖു​ർ​ആ​നെ അ​ടു​ത്ത​റി​യാ​നാ​യി കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പ് (കെ​ഐ​ജി) ന​ട​ത്തി​വ​രു​ന്ന '​ഖു​ർ​ആ​ൻ നി​ങ്ങ​ളു​ടേ​ത് കൂ​ടി​യാ​ണ്' എ​ന്ന കാ​ന്പ​യി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 27 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6ന് ​അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ല് വ​ച്ചു ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്, സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ന്, ജ​മാ​അ​ത്തെ ഇ​സ്ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ല് അ​സീ​സ് എ​ന്നി​വ​ര് പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ല് കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല് മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ല് വ​ച്ചു ത​ന്നെ ന​ട​ക്കു​ന്ന ഖു​ർ​ആ​നി​ക് എ​ക്സി​ബി​ഷ​നി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ളും വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും. പൊ​തു സ​മ്മേ​ള​നം ശ്ര​വി​ക്കാ​നും എ​ക്സി​ബി​ഷ​ന് കാ​ണാ​നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും എ​ത്തി​ച്ച​ര​ണ​മെ​ന്ന് കെ​ഐ​ജി അ​ഭ്യ​ർ​ഥി​ച്ചു. കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്ക്ക് 99057829, 97601023 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ