ക​ഥ​ക​ളി മ​ഹോ​ൽ​സ​വം അ​ബു​ദാ​ബി​യി​ൽ ഒക്ടോബർ 19, 20 തീയതികളിൽ
Thursday, October 19, 2017 8:26 AM IST
അ​ബു​ദാ​ബി: ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’ക​ണ്ണി​ണ​യ്ക്കാ​ന​ന്ദം ക​ഥ​ക​ളി മ​ഹോ​ൽ​സ​വം’ ഒ​ക്ടോ​ബ​ർ 19 വ്യാ​ഴാ​ഴ്ച അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ലും 20 വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ലും ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു . കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ, ശ​ക്തി തി​യ​റ്റേ​ഴ്സ്, മ​ണി​രം​ഗ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ര​യി​മ്മ​ൻ ത​ന്പി​യു​ടെ കീ​ച​ക​വ​ധം, ഉ​ത്ത​രാ​സ്വ​യം​വ​രം, ദ​ക്ഷ​യാ​ഗം എ​ന്നീ മൂ​ന്നു ക​ഥ​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ഥ​ക​ളി മ​ഹോ​ൽ​സ​വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക. വ്യാ​ഴാ​ഴ്ച​രാ​ത്രി എ​ട്ടി​ന് ഉ​ത്ത​രാ​സ്വ​യം​വ​ര​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ക.

ക​ലാ​മ​ണ്ഡ​ലം ഗോ​പി ദു​ര്യോ​ധ​ന​ന്‍റെ വേ​ഷ​മ​ണി​യും. വെ​ള്ളി​യാ​ഴ്ച 1.30 മു​ത​ൽ ഐ​എ​സ്സി​യി​ൽ കീ​ച​ക​വ​ധ​വും രാ​ത്രി 7.15 മു​ത​ൽ ദ​ക്ഷ​യാ​ഗ​വും അ​ര​ങ്ങി​ലെ​ത്തും. ക​ഥ​ക​ളി​ക്കു മു​ന്നോ​ടി​യാ​യി പ​ന​മ​ണ്ണ ശ​ശി​യും സം​ഘ​വും താ​യ​ന്പ​ക അ​വ​ത​രി​പ്പി​ക്കും. ക​ലാ​മ​ണ്ഡ​ലം ഷ​ണ്മു​ഖ​ൻ (കീ​ച​ക​ൻ), കോ​ട്ട​ക്ക​ൽ കേ​ശ​വ​ൻ കു​ണ്ട​ള​യാ​ർ (ര​ണ്ടാം ദ​ക്ഷ​ൻ), ക​ലാ​മ​ണ്ഡ​ലം പ്ര​ദീ​പ് (ദു​ര്യോ​ധ​ന​ൻ, വി​ര​ഭ​ദ്ര​ൻ), ക​ലാ​മ​ണ്ഡ​ലം നീ​ര​ജ് (ത്രി​ഗ​ർ​ത്ത​ൻ), ഹ​രി​പ്രി​യ ന​ന്പൂ​തി​രി (സൈ​ര​ന്ധ്രി), ക​ലാ​മ​ണ്ഡ​ലം സു​ധീ​പ് (ശി​വ​ൻ), ക​ലാ​മ​ണ്ഡ​ലം വി​പി​ൻ (ഭാ​നു​മ​തി), ക​ലാ​മ​ണ്ഡ​ലം ജി​ഷ്ണു​ര​വി (സ​തി) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ള​ണി​യു​ക.

കോ​ട്ട​ക്ക​ൽ മ​ധു, ക​ലാ​നി​ല​യം രാ​ജീ​വ​ൻ, ക​ലാ​മ​ണ്ഡ​ലം വി​ഷ്ണു എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.​ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സ്, പ​ന​മ​ണ്ണ ശ​ശി, ക​ലാ​മ​ണ്ഡ​ലം ശ്രീ​ഹ​രി, മാ​ർ​ഗി ര​ത്നാ​ക​ര​ൻ, ക​ലാ​നി​ല​യം മ​നോ​ജ് എ​ന്നി​വ​ർ മേ​ള​മൊ​രു​ക്കും.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​പ​ത്ഭ​നാ​ഭ​ൻ, ഐ​എ​സ്സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, ശ​ക്തി തി​യ​റ്റേ​ഴ്സ് പ്ര​സി​ഡ​ന്‍റ് വി.​പി.​കൃ​ഷ്ണ​കു​മാ​ർ, മ​ണി​രം​ഗ് പ്ര​തി​നി​ധി അ​ജ​യ​ൻ, മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ യു​എ​ഇ എ​ക്സ്ചേ​ഞ്ച് സെ​ന്‍റ​ർ ഇ​വ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി വി​നോ​ദ് ന​ന്പ്യാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള