കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വവിതരണം
Monday, October 23, 2017 10:17 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ന്ധസംഘടിത ശക്തി സാമൂഹിക ന·ക്ക്’’ എന്ന മുദ്രവാക്യമുയർത്തി യൂണിറ്റുകളുടെ വിപുലീകരണത്തിന്‍റെ ഭാഗമായി ജലീബ് യുണിറ്റ് അംഗത്വവിതരണം നടത്തി.

കുവൈത്ത് സെന്‍റ് പീറ്റേഴ്സ് ചർച്ച് വികാരിയും കരുനാഗാപ്പള്ളി സ്വദേശിയുമായ ഫാ. യേശുദാസിനു നൽകി ജലീബ് യുണിറ്റിലെ മുതിർന്ന അംഗം പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ മാധ്യമ വിഭാഗം സെക്രട്ടറി സലിംരാജ്, ട്രഷറർ സലിൽ വർമ എന്നിവർ സംബന്ധിച്ചു.

വിവരങ്ങൾക്ക്: 97840957 66504992.

റിപ്പോർട്ട്: സലിം കോട്ടയിൽ