ഖു​ർ​ആ​ൻ ഓ​ണ്‍​ലൈ​ൻ അ​ന്താ​രാ​ഷ്ട്ര ക്വി​സ് മ​ത്സ​രം: ഷാ​ഹി​ന​യും സ​ഫാ​ന​യും ഹു​സ്നയും ജേതാക്കളായി
Monday, November 13, 2017 10:28 AM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ വെ​ളി​ച്ചം വിം​ഗ് സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ ഓ​ണ്‍​ലൈ​ൻ അ​ന്താ​രാ​ഷ്ട്ര ക്വി​സ് മ​ത്സ​ര​ത്തി​ലെ ഗ്രാ​ന്‍റ് ഫി​നാ​ല​യി​ൽ ഒ​ന്നാം സ്ഥാ​നം ഷാ​ഹി​ന ഫൈ​സൂ​ഖ് (ബ​ഹ്റൈ​ൻ) ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം സ​ഫാ​ന ഫൈ​സ​ൽ (അ​ബൂ​ദാ​ബി), മൂ​ന്നാം സ്ഥാ​നം ഹു​സ്ന (പാ​ല​ക്കാ​ട്) എ​ന്നി​വ​ർ നേ​ടി.

ഷ​ഹ​ർ​ബാ​ൻ മു​ഹ​മ്മ​ദ് ബേ​ബി​യെ കു​വൈ​ത്ത് റീ​ജ​ണ്‍ വി​ജ​യി​യാ​യി തെ​രെ​ഞ്ഞെ​ടു​ത്തു. കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, സൗ​ദ്യ അ​റേ​ബ്യ, അ​ബൂ​ദാ​ബി, ഷാ​ർ​ജ, ദു​ബാ​യ്, ബം​ഗ​ളൂ​രു, കേ​ര​ള തു​ട​ങ്ങി ലോ​ക​ത്തി​ന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ർ​ഹും മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി​യു​ടെ പ​രി​ഭാ​ഷ അ​വ​ലം​ബി​ച്ച് സൂ​റ. ഫു​ർ​ഖാ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഐ​ഐ​സി​യു​ടെ പൊ​തു​പ​രി​പാ​ടി​യി​ൽ ന​ട​ക്കും. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​റ. ശു​ഹ​റാ​ഇ​നെ അ​വ​ലം​ബി​ച്ചു​ള്ള അ​ടു​ത്ത ഓ​ണ്‍​ലൈ​ൻ മ​ത്സ​രം ന​വം​ബ​ർ 27 ന് ​ആ​രം​ഭി​ക്കും. പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​ളി​ക്കു​ക +965 65829673 (വാ​ട്സ്അ​പ്പ് മു​ഖേ​ന​യും റ​ജി​സ്റ്റ​ർ ചെ​യ്യാം).

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ