നാ​ലാ​മ​ത് ക്യൂ​എ​ച്ച്എ​ൽ​സി സം​ഗ​മം സ​മാ​പി​ച്ചു
Monday, November 13, 2017 11:00 AM IST
റി​യാ​ദ്: ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​ങ്ങ​ൾ പ്ര​വാ​ച​ക​ന്‍റെ​യും അ​നു​ച​രന്മാ​രു​ടെ​യും ആ​ദ്യ മൂ​ന്നു ത​ല​മു​റ​ക​ളി​ൽ ജീ​വി​ച്ചി​രു​ന്ന പൂ​ർ​വ്വ​സൂ​രി​ക​ളു​ടെ​യും രീ​തി​ശാ​സ്ത്ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഠി​താ​ക്ക​ളോ​ടും ഗ​വേ​ഷ​ക​രോ​ടും അ​ഭ്യ​ർ​ത്ഥി​ച്ചു കൊ​ണ്ട് നാ​ലാ​മ​ത് ക്യൂ​എ​ച്ച്എ​ൽ​സി സം​ഗ​മം സ​മാ​പി​ച്ചു. റി​യാ​ദ് അ​ദ്ദു​വൈ​ഷ് വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ സം​ഗ​മം അ​ൽ​റ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രി​ട്ടീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​വി. ബ​ഷീ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഞ്ചി. ഉ​മ​ർ ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖു​ർ​ആ​ൻ ലോ​ക​ജ​ന​ത​യു​ടെ ഇ​ഹ​പ​ര വി​ജ​യ​ത്തി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് ന​ബി​യി​ലൂ​ടെ അ​വ​ത​രി​ക്ക​പ്പെ​ട്ട വേ​ദ​ഗ്ര​ന്ഥ​മാ​ണെ​ന്നും അ​വ​യി​ല​ട​ങ്ങി​യ വി​ജ്ഞാ​നം അ​റി​യാ​വു​ന്ന​ത് പ്ര​വാ​ച​ക​നും അ​നു​ച​ര·ാ​ർ​ക്കും ഉ​ത്ത​മ നൂ​റ്റാ​ണ്ടു​ക​ളി​ലെ പൂ​ർ​വ്വ​സൂ​രി​ക​ൾ​ക്കു​മാ​ണെ​ന്നി​രി​ക്കെ അ​വ​ർ ഉ​ൾ​ക്കൊ​ണ്ട വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണ് വി​ശ്വാ​സി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​ങ്ങ​ളി​ൽ ക​ട​ന്നു​വ​രു​ന്ന ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഖു​ർ​ആ​ൻ വ്യാ​ഖ്യാ​ന​വും വ്യ​തി​യാ​ന​വും എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് അ​ബ്ദു​സ​ലാം മ​ദീ​നി ഹാ​യി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

വാ​യ​ന​യു​ടെ വ​ശ്യ​ത​യും ആ​സ്വാ​ദ​ന​വും കാ​ത്ത് സൂ​ക്ഷി​ച്ചു​കൊ​ണ്ട് ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും പ​ഠ​ന​വും ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​വാ​ൻ ക്യൂ​എ​ച്ച്എ​ൽ​സി പ​ഠി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഹാ​ഫി​ദ് ഹ​ബീ​ബ് റ​ഹ്മാ​ൻ സ്വ​ലാ​ഹി പ​റ​ഞ്ഞു. ഖു​ർ​ആ​ൻ പാ​രാ​യ​ണ നി​യ​മ​ങ്ങ​ളും ഹൃ​ദി​സ്ഥ​മാ​ക്കു​വാ​നു​ള്ള രീ​തി​ക​ളും ചെ​റു​പ്പം മു​ത​ലേ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ത​യ്യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ക്യൂ​എ​ച്ച്എ​ൽ​സി നാ​ലാം​ഘ​ട്ട പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം ശൈ​ഖ് ഫാ​യി​സ് സു​ലൈ​മാ​ൻ അ​ൽ​ഫാ​യി​സ് മോ​ഡേ​ണ്‍ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ആ​രി​ഫ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ന​ൽ​കി നി​ർ​വ്വ​ഹി​ച്ചു. റാ​ഫി സ്വ​ലാ​ഹി (ബു​റൈ​ദ), ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി (സു​ൽ​ത്താ​ന), മു​ബാ​റ​ക് സ​ല​ഫി (ശി​ഫ) ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ക്യൂ​എ​ച്ച്എ​ൽ​സി. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ റാ​ഫി​യ ഉ​മ​ർ, ഡോ: ​ആ​മി​ന ഉ​മ​ർ, ഫാ​ത്തി​മ ഷ​മീ​മ, ജെ​ഷ്മ മു​ഹ്യ​ദ്ധീ​ൻ, റി​മ ഹം​സ, ശ​ബ്നം ഫ​ഹ്ദി, മു​നീ​റ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.