പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Monday, November 13, 2017 11:07 AM IST
മ​ദീ​ന: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ന​ട​ത്തു​ന്ന വി​ജ്ഞാ​ന പ​രീ​ക്ഷ ’ബു​ക്ക് ടെ​സ്റ്റി​നു​ള്ള പു​സ്ത​കം 'മു​ഹ​മ്മ​ദ് (സ്വ) ​ദ ലാ​സ്റ്റ് പ്രോ​ഫ​റ്റ് ' ര​ണ്ടാ​മ​ത് എ​ഡി​ഷ​ൻ പ്ര​മു​ഖ പ​ണ്ഡി​ത​നും സൂ​ഫി​വ​ര്യ​നും ക​വി​യു​മാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് അ​ർ​ഫ​ജ് അ​ൽ മ​ദീ​ന, മ​ദീ​ന​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​വാ​ച​ക ജീ​വി​ത​ത്തെ അ​ധി​ക​രി​ച്ച് രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഗ​ൾ​ഫി​ലു​ട​നീ​ളം ന​ട​ത്തു​ന്ന പ​ത്താ​മ​ത് ബു​ക്ക്സ് ടെസ്റ്റാ​ണി​ത്. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഇ​മാം വ​ഹ​ബി ഇ​സ്മാ​ഈ​ൽ ര​ചി​ച്ച മു​ഹ​മ്മ​ദ് (സ്വ) ​ദ ലാ​സ്റ്റ് പ്രോ​ഫ​റ്റ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ള വി​വ​ർ​ത്ത​ന​മാ​ണ് ബു​ക്ക് ടെ​സ്റ്റി​ന് ആ​സ്പ​ദി​ക്കു​ന്ന​ത്. എ.​പി കു​ഞ്ഞാ​മു​വാ​ണ് വി​വ​ർ​ത്ത​ക​ൻ.

അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ ഹ​സ​ൻ മ​ക​ൾ ഫാ​ത്തി​മ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ത്ത പ്ര​വാ​ച​ക ക​ഥ​ക​ളാ​ണ് മു​ഹ​മ്മ​ദ് (സ്വ) ​ദ ലാ​സ്റ്റ് പ്രൊ​ഫ​റ്റ്. ജ​ന​റ​ൽ, സ്റ്റു​ഡ​ന്‍റ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ബു​ക്ക് ടെ​സ്റ്റ് ഇ​പ്രാ​വ​ശ്യം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് എ​ന്ന ര​ണ്ടു കാ​റ്റ​ഗ​റി​യി​ൽ ര​ണ്ടു പു​സ്ത​ക​ങ്ങ​ളെ അ​ധി​ക​രി​ച്ചാ​ണ് ന​ട​ക്കു​ക. മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തു രാ​ജ്യ​ത്തു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. നോ ​ദി പ്രൊ​ഫ​റ്റ് (സ); ​ഫീ​ൽ ദ ​വ​ണ്ട​ർ എ​ന്ന പു​സ്ത​ക​മാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഇം​ഗ്ലീ​ഷി​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

പു​സ്ത​ക​ത്തോ​ടൊ​പ്പം ല​ഭി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ 9 തി​ന​കം ഓ​ണ്‍​ലൈ​നി​ൽ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 15 ല​ധി​കം മാ​ർ​ക്ക് നേ​ട​ന്ന​വ​രും സ്റ്റു​ഡ​ന്‍റ്സ് വി​ഭാ​ഗ​ത്തി​ൽ 12 ല​ധി​കം മാ​ർ​ക്ക് നേ​ടു​ന്ന​വ​രും ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ക്ക് യോ​ഗ്യ​രാ​കും. ഡി​സം​ബ​ർ 15 നാ​ണു ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ.

ബു​ക്ക് ടെ​സ്റ്റി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും പു​സ്ത​ക​ങ്ങ​ൾ നി​ബ​ന്ധ​ന​യോ​ടെ ഓ​ണ്‍​ലൈ​നി​ൽ വാ​യി​ക്കു​ന്ന​തി​നും www.rsconline. com ​എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

നാ​ഷ​ന​ൽ ബു​ക്ക് ടെ​സ്റ്റ് ചീ​ഫ് മൊ​യ്തീ​ൻ മാ​വൂ​രി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് സൗ​ദി വെ​സ്റ്റി​ൽ ബു​ക്ക്ടെ​സ്റ്റ് കോ​ഡി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. 055609932, 0535596061, 0505671848 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.


റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ