ഖ​ത്ത​ർ സം​സ്കൃ​തി സി.​വി ശ്രീ​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
Tuesday, November 14, 2017 12:08 PM IST
ദോ​ഹ: ഖ​ത്ത​ർ സം​സ്കൃ​തി സി.​വി ശ്രീ​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​രം സം​സ്കൃ​തി​യു​ടെ കേ​ര​ളോ​ത്സ​വം 2017ന്‍റെ വേ​ദി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ജൂ​റി ചെ​യ​ർ​മാ​നും ദേ​ശാ​ഭി​മാ​നി വാ​രി​ക പ​ത്രാ​ധി​പ​രു​മാ​യ പ്രൊ​ഫ. സി.​പി അ​ബൂ​ബ​ക്ക​ർ അ​വാ​ർ​ഡ് ജേ​ത്രി ശ്രീ​ദേ​വി വ​ട​ക്കെ​ട​ത്തി​നു സ​മ​ർ​പ്പി​ച്ചു.

ഓ​രോ ക​ഥ​യും ഓ​രോ ജീ​വി​ത​മാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും ഒ​രു ക​ഥ​യെ​ങ്കി​ലും എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​രാ​യി ആ​രു​മി​ല്ലെ​ന്നും ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ്രൊ​ഫ. സി.​പി അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഗാ​യ​ക​ൻ വി ​ടി മു​ര​ളി , സം​സ്കൃ​തി പ്ര​സി​ഡ​ന്‍റ് എ.​കെ ജ​ലീ​ൽ , ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ ​കെ ശ​ങ്ക​ര​ൻ, കേ​ര​ളോ​ത്സ​വം പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി ​എ​ൻ ബാ​ബു​രാ​ജ​ൻ, സം​സ്കൃ​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തൂ​ണേ​രി, സെ​ക്ര​ട്ട​റി ഗോ​പാ​ല കൃ​ഷ്ണ​ണ​ൻ, ഇ ​എം സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്നു അ​ഭി​ന​യ സം​സ്കൃ​തി അ​വ​ത​രി​പ്പി​ച്ച നാ​ട​കം '​സ്വ​പ്ന​ങ്ങ​ൾ പൂ​ക്കു​ന്ന നാ​ട്' അ​ര​ങ്ങേ​റി. സു​പ്ര​സി​ദ്ധ ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​ൻ ബാ​ദ​ൽ സ​ർ​ക്കാ​രി​ന്‍റെ '​ബി​യോ​ണ്ട് ദി ​ലാ​ൻ​ഡ് ഓ​ഫ് ഹ​ട്ടാ​മ​ല​'യു​ടെ സ്വ​ത​ന്ത്ര നാ​ട​കാ​വി​ഷ്കാ​ര​യി​രു​ന്നു സ്വ​പ്ന​ങ്ങ​ൾ പൂ​ക്കു​ന്ന നാ​ട്. ഗ​ണേ​ഷ്ബാ​ബു മ​യ്യി​ൽ സം​വി​ധാ​ന​വും ര​തീ​ഷ് മാ​ത്രാ​ട​ൻ സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച നാ​ട​ക​ത്തി​ൽ മു​ഖ്യ വേ​ഷ​ത്തി​ൽ മ​നീ​ഷ് സാ​രം​ഗി, ര​മേ​ശ​ൻ തെ​ക്കു​ട​വ​ൻ, രാ​ഗി​വി​നോ​ദ്, മേ​ഘ്ന​ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ചു. ക​ലാ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് മു​ര​ളി ച​വ​റ​യാ​ണ്. മു​പ്പ​തോ​ളം ക​ലാ​കാ​ര·ാ​ർ ഈ ​നാ​ട​ക​ത്തി​ൽ വേ​ഷ​മി​ട്ടു. അ​ര​ങ്ങി​ൽ ദ്രി​ശ്യ​സം​ഗീ​ത വി​സ്മ​യം തീ​ർ​ത്ത നാ​ട​കം ദോ​ഹ​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ നാ​ട​ക ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തി​യ ത​ല​ങ്ങ​ളാ​യി​രു​ന്നു.